“” നിനക്കിപ്പെന്താ വേണ്ടേ അഭി…! “” പൊട്ടികരച്ചിൽ ഒരു സെക്കന്റ് നിർത്തി അവള് മറ്റുവഴികളില്ലാതെ എന്നോട് ചോദിച്ചതും,
“” അങ്ങനെ ചോയ്ച്ചാ…! “” ഒന്ന് നിർത്തിയ ഞാൻ അവൾടെ മുടി കുത്തിൽ പിടിച്ച ശേഷം മറ്റേ കൈകൊണ്ട് അവൾടെ കവിളിൽ വിരലുകളാഴ്ത്തി,
“” നിന്നെ ഞാനൊരു പട്ടിയെ പോലെ ഇങ്ങനെ അങ്ങട്ടും ഇങ്ങട്ടും ഇട്ടോടിക്കും…! നിന്നെ എങ്ങനൊക്കെ ദ്രോഹിക്കാൻപറ്റോ അങ്ങനൊക്കെ ദ്രോഹിക്കും…! നിന്റെ ഊപ്പാടേക്കീട്ടെ ഞാൻ വീടൂടി…! അപ്പൊ നീ കമാന്നൊരക്ഷരം തിരിച്ച് പറഞ്ഞാ…! “” ആരതിടെ കണ്ണിൽ നിന്നും ഊർന്നിറങ്ങുന്ന കണ്ണീര് എന്റെ കൈയിലൂടെ താഴെക്കിറ്റുന്നത് കണക്കിലെടുക്കാതെ ഞാൻ ഭീഷണിയെന്നോണം പറഞ്ഞു…!
“” പറഞ്ഞതെല്ലാം ഓർമണ്ടല്ലോ…! “” അതും ചോദിച്ചോണ്ട് അവൾടെ കവിളിൽ പതിയെ രണ്ട് തട്ടും കൊടുത്ത് ഞാൻ നേരെ ബെഡിലേക്ക് കിടന്നു…!
അവളപ്പഴും ബെഡിന്റെ അറ്റത്ത് അതേ ഇരിപ്പിരുന്ന് കരയുവായിരുന്നു…! എന്നാൽ അത് കിടന്നുകൊണ്ട് ആസ്വദിച്ച ഞാൻ വീണ്ടും അവളെ തോണ്ടി…!
“” അല്ല, ഞാൻ അറിയാപാടില്ലാഞ്ഞിട്ട് ചോയ്ക്ക…! നിന്റെ കുടുംബക്കാർക്ക് മൊത്തം അറ്റാക്ക് വരുമ്പോ രക്ഷിക്കാൻ ഞാനാര് ഡിങ്കന…? ആദ്യം നിന്റെ വല്യച്ഛൻ ആ മരപ്പട്ടി ഗണേശൻ, പിന്നെ നിന്റെ തന്ത രാജീവൻ…! ഇനി അടുത്തതാര്, നിന്റെ മറ്റവനോ…? “” അവളെ ചൊറിയാൻ വേണ്ടി അങ്ങനെ ചോദിക്കുമ്പഴും അവൾടെയാ മറ്റവൻ ഞാനാന്നുള്ള കാര്യം ഞാനോർത്തില്ല…! അവളും അത് ശ്രേദ്ധിച്ചില്ലാന്ന് തോന്നണു…!