പെട്ടന്നാണ് അവൾക്കൊരു പണികൊടുക്കാൻ മനസ്സിലാരോ പറഞ്ഞത്…! അപ്പത്തന്നെ ഞാൻ കട്ടലീന്ന് സടകൊടഞേണീറ്റു…!
“” എങ്ങോട്ടാടി നീ…? “” ശടെന്നും പറഞ്ഞവൾടെ പിന്നില് പോയി നിന്ന് ഞാൻ തിരക്കി…!
“” ഓഫീസിൽക്ക്…! “” കണ്ണാടിലൂടെ എന്നെയൊന്ന് നോക്കി വല്യ വികാരോന്നുമില്ലാണ്ട് പറഞ്ഞവൾ പിന്നേം ഒരുങ്ങലിലേക്ക് ഫോക്കസ് ചെയ്തു…!
അയ്ശേരി…! ഇവൾക്കൊരു പേടിയില്ലാലോ…!
“” എന്ന നീ പോണ്ട…! “” അവൾടെ മുടിയിൽ നിന്നും വരുന്ന നേർത്ത ഷാമ്പൂവിന്റെ ഗന്ധം കിട്ടിയ ഗ്യാപ്പിൽ വലിച്ഛ് കേറ്റി ഞാൻ മണിച്ചിത്രതാഴിലെ നകുലനായി…!
“” എനിക്ക് പോണം…! “” അതിനവൾ വീണ്ടും നിർവികാരമായി മറുപടിതന്നതും,
“” നീ പൊക്കോ…! പക്ഷെ ബാത്‌റൂമിലെ ബക്കറ്റില് കെടക്കണ എന്റെ തുണിമുഴുവൻ കഴികീട്ട് പോയാമതി…! “” ന്നും പറഞ്ഞവളെ ബലമായി ഞാൻ എന്റെ നേർക്ക് നിർത്തി…! എന്നിട്ട് പിന്നേം പറഞ്ഞു തുടങ്ങി,
“” പറ്റില്ലന്നെങ്ങാനും പറഞ്ഞ നിന്റെ തന്ത ചത്തൂന്ന് കൂട്ടിയ മതി…! “” അവള് തിരിച്ചെന്തേലും പറയണേനു മുന്നേ ഞാൻ വാറായി…! അതൊക്കെ കെട്ട് എന്നെ നോക്കിയൊന്ന് പല്ലുകടിചെന്തോ പിറുപിറുത്തവൾ മുടിയും വാരിക്കെട്ടി നേരെ ബാത്റൂമിലേക്ക് നടന്നു…!
നിന്നെ ഞാൻ ശെരിയാക്കൂടി പെഴച്ചവളെ…! മനസ്സിലങ്ങനെ പറഞ്ഞ് നിക്കുമ്പോ അതാ അവള് ബക്കറ്റായിട്ട് പൊറത്ത് വരണു…! അത് വാഷിംഗ് മെഷീനിലിടാനുള്ള പോക്കാന്ന് ഒറപ്പാ…! അതെനിക്കത്രക്കിഷ്ടപ്പെട്ടില്ല…!