“” ഹലോൺ…! എങ്ങോട്ടാ…? “”
“” നീയല്ലേ പറഞ്ഞെ തുണി കഴുകാൻ…! “” വലിയ വാശിയിൽ ബക്കറ്റെനിക്ക് നേരെ കാണിച്ച് അവള് നിന്ന് തുള്ളി…!
“” അതേ ഞാൻ പറഞ്ഞു…! പക്ഷത് വാഷിംഗ് മെഷീനിലിട്ട് കഴ്കാനല്ല, നിന്നോട് കയ്യോണ്ട് കഴ്കാനാ…! “”
“” ദേ അഭി കളിക്കല്ലേ…! “” കൊച്ചുക്കുട്ടികളെ പോലെ അവള് കൊഞ്ചുന്നത് കണ്ടപ്പോ എനിക്ക് പിന്നേം ത്രില്ലായി…!
“” രാജീവ് മാമനെ വെള്ള പൊതപ്പി…! “” മൊഖത്ത് സങ്കടം അഭിനയിച്ഛ് ഞാൻ പറഞ്ഞുതീർക്കും മുന്നേ അവള് കൈക്കൊണ്ട് മതീന്ന് കാണിച്ചു…!
“” ഞാൻ കഴുകിക്കോളാ…! “” ന്ന് പറഞ്ഞോണ്ടവൾ എന്നെ കടുപ്പിച്ഛ് നോക്കി പിന്നേം ബാത്റൂമിലേക്ക് വിട്ടു…! പോണപ്പൊക്കിൽ നോമിനെ പട്ടീന്ന് വിളിച്ചോന്നൊരു ഡൌട്ട്…! ഇനിയെനിക്ക് തോന്നീതാവോ…?
“” പെട്ടെന്ന് തീർത്തിട്ട് പോവാന്ന് വിചാരിക്കണ്ട ട്ടാ…! ഡ്രെസ്സൊക്കെ നല്ലോണം വൃത്തില് അലക്കണം…! അത് കഴിഞ്ഞിട്ട് വാർപ്പിന്റെ മോളില് ഒണങ്ങാനുങ്കുടി ഇട്ടിട്ട് പോയാതി…! “” ബാത്റൂമിന്റെ പൊറത്ത് നിന്ന് ഞാൻ വിളിച്ച് പറഞ്ഞശേഷം നേരെ ബെഡിലോട്ട് കെടന്നു…!
ഇന്നവൾക്ക് മാനേജർടേ കൈയീന്ന് പള്ളനിറച്ഛ് കിട്ടും…! എനിക്ക് വയ്യ…! അതാലോയ്ച്ഛ് മനസില് ഉന്മാതത്തിന്റെ അമ്മിട്ട് പൊട്ടുമ്പഴാണ് വേറൊരു കാര്യം ഞാനോർക്കുന്നത്…! ഇന്നലെ ഞാൻ ആരതിടെ മുഖത്ത് കണ്ട കണ്ണീരിന്റെ പാട്…! അപ്പൊ ഞാൻ വരണെന് മുന്നേ അവള് കരഞ്ഞാർന്നോ…? എന്തിനായിരിക്കും കരഞ്ഞേ…? ആഹ്, എന്തെലാവട്ടെ…!