“” അഭിയേട്ടനെന്താ ഇവടെ…? “” അവൾടെ ചോദ്യം ന്യായമായിരുന്നു…! ഈ പൊരിവെയിലത്ത് വാർപ്പിന്റെ മോളില് കസറത്ത് കാണിക്കണക്കണ്ട ആർക്കും സംശയം തോന്നും…! പക്ഷെ ഇവളും അജയേ പോലെ തന്നെ, വലിയ ബുദ്ധിയില്ല…!
“” ഞാൻ വേർതെ, സൂര്യ നമസ്കാരം ചെയ്യാൻ തോന്നിയപ്പോ വന്നതാ…! “” അവളെ നോക്കി ഒരു സംശയോം തോന്നാത്ത രീതിയിൽ ഇളിച്ചോണ്ട് ഞാൻ പറഞ്ഞു…!
“” ഈ നേരത്തോ…? അതും ഈ വെയിലത്ത്…! “” ന്നായി അവള്…! അതെന്താ ഈ നേരത്ത് ചെയ്ത സൂര്യൻ പെണങ്ങിപോവോ…!
“”അപ്പഴല്ലേ ഒരു ത്രില്ലൊള്ളൂ…! ഞങ്ങള് പൊന്നാനീലൊക്കെ ഇങ്ങനാണ്…! അല്ല അത് പോട്ടെ, നീയെന്താ ഇവടെ…? അജയ്യ് എവടെപ്പോയി…? “”
“” അങ്ങേര് എണീച്ചിട്ടില്ല…! എന്നോട് ആരതി ചേച്ചി വിളിച്ച് പറഞ്ഞു മോളിലെ വാതിലൊന്ന് തൊറക്കാൻ…! അപ്പൊ വന്നതാ…! “” സംശയത്തോടെ എന്നെ അടിമുടി നോക്കി അവള് പറഞ്ഞു…!
ഓഹോ…! നേരിട്ട് വരാൻ പേടിച്ചിട്ട് നായിന്റെ മോള് വേറാളെ പറഞ്ഞായചതാണല്ലേ…! ശെരിയാക്കി തരാട്ടാ…! എന്ത് വന്നാലും അവൾക്കിട്ട് നല്ലൊരു പണികൊടുക്കണം ന്ന് മനസ്സിലുറപ്പിച്ഛ് ഞാൻ എന്റെ ഫ്ലാറ്റിലോട്ട് ചെന്നു…! നിമ്മിയാണെങ്കി ഒന്നും വിശ്വാസവരാത്ത മട്ടിലാണ് നോക്കണത്…!
റൂമിൽ കേറിയ ഞാൻ ആദ്യം നോക്കിയത് എന്റെ ഫോണാണ്…! ശരത്തേട്ടന്റെ രണ്ട് മൂന്ന് മിസ്സ് കാള് കെടപ്പുണ്ട്…! വല്ല ഉപദേശോം തരാനാവുംന്ന് വിചാരിച്ച് ഞാൻ തിരിച്ച് വിളിക്കണോന്ന് ഒന്ന് ശങ്കിച്ചെങ്കിലും ഇനി ചെലപ്പോ വേറെവല്ലോം പറയാനാവൂന്ന് തോന്നിയോണ്ട് തിരിച്ച് വിളിച്ചു…!