“” പിന്നെന്താ നിന്റെ പ്ലാൻ…? ഇതിന്റെ പേരിൽ ഇനി തിരിച്ചങ്ങോട്ടേക്കില്ലാന്നാണോ…? “” അത് ചോദിക്കുമ്പോ അങ്ങേര്ടെ ശബ്ദം ഉയർന്നിരുന്നു…!
“” അങ്ങനെ തോറ്റുകൊടുത്താ ഞാനൊരു ഊമ്പനാവില്ലേ…! അതോണ്ട് ഞാനെന്തായാലും വരും…! പക്ഷെ ഇപ്പെനിക്ക് കൊറച്ച് സമാധാനം വേണം…! “” കടലിലിന്റെ അങ്ങേയറ്റത്ത് മൂങ്ങിതാവുന്ന സൂര്യനെനോക്കി ഞാൻ മറുപടി നൽകി…!
ഇനീം നിന്നിട്ട് കാര്യല്ലന്ന് തോന്നിയ ശരത്തേട്ടൻ എന്റെ സൈഡിലിരുന്ന അജയ്യേ ഒന്ന് നോക്കി പോരുന്നോന്ന മട്ടിൽ ആംഗ്യം കാണിച്ചെങ്കിലും അതിനവൻ,
“” ഞാൻ ഇൻവന്റെകൂടെ വന്നോളാം…! “” ന്ന് പറഞ്ഞതോടെ ശരത്തേട്ടൻ ഒന്ന് നീട്ടിമൂളി അവിടുന്ന് വിട്ടു…!
ഞങ്ങള് കൂറേ നേരം ദൂരേക്ക് നോക്കി ഒരേ ഇരിപ്പിരുന്നു…! ആ സമയമത്രേം ഞാനോ അവനോ ഒന്നും തന്നെ മിണ്ടിയിരുന്നില്ല…!
അന്നത്തെ ആ പ്രശ്നത്തിന് ശേഷം കോളേജില് ഞാൻ പഴയപോലെ സാഹസത്തിനൊന്നും നിന്നിരുന്നില്ല…! അതുകൊണ്ട് കുറച്ഛ് മനഃസമാധാനൊക്കെ ഒണ്ടായിരുന്നു…! അതൊക്കെ അലോയ്ക്കുമ്പോ എനിക്ക് ചിരിയാണ് വന്നത്…!
“” നീയെന്താ ചിരിക്കണേ…? “” എന്റെ ചുണ്ടിൽ ഞാനറിയാതെ തന്നെ വിരിഞ്ഞ ചിരി നോക്കി അജയ്യ് ചോദിച്ചതും ഞാനത്തിന് ഒന്നൂലാന്ന മട്ടിൽ തലയാട്ടി…! ശേഷം അവന്റെ ചുണ്ടിലും ഒരു ചിരി ഞാൻ കണ്ടു…!
“” റാഗിങ്ങിന്റെ എടക്ക് ഒരുത്തി നോക്കി ചിരിച്ചൂന്ന് പറഞ്ഞ് കാണിച്ചുക്കൂട്ടിയതൊക്കെ ആലോയിച്ചിട്ടാവൂലെ…? “” അവനെന്നെയൊന്ന് ഞൊണ്ടിക്കൊണ്ട് പറയുന്നത് കെട്ട് എനിക്ക് വീണ്ടും ചിരിവന്നു…! വരണ്ട മനസ്സിനെ കുറച്ചെങ്കിലും തണുപ്പിക്കാൻ അത് മതിയായിരുന്നു…!