“” ഉപദേശിച്ഛ് വെറുപ്പിക്കാനാണെങ്കി വേണ്ടാ…! “” ഫോണെടുത്ത വഴിയേ ഞാൻ പറഞ്ഞു…!
“” നീയെന്ത് മൈര പറയണേ…! ഞാൻ വേറൊരു കാര്യം ചോയ്ക്കാൻ വിളിച്ചതാണ്…! നീ ആരതിയോട് അവൾടെ അച്ഛന് അറ്റാക്ക് വന്ന കാര്യൊക്കെ പറഞ്ഞാ…? “” ഈയൊരു ചോദ്യം ഞാൻ പ്രധീക്ഷിച്ചിരുന്നു…! അതോണ്ട് തന്നെ എനിക്കിതൊരു പുത്തരിയായി തോന്നീല…!
“” ആ പറഞ്ഞു…! അയിനിപ്പെന്താ…? “”
“” നിന്നോടന്നവൾടമ്മ പറഞ്ഞതല്ലേ അവളോട് അതൊന്നും പോയി കിണിപ്പിക്കാണ്ടാന്ന്…! “” ശബ്ദം ചെറുതായോന്ന് കടുപ്പിച്ഛ് അങ്ങേര് കലിപ്പായ്യപ്പോ എനിക്കും അങ്ങ് കേറി…! ശേഷം ഞാനും,
“” അയിനിപ്പെന്തുണ്ടായി…? സൊന്തം തന്തക്ക് അറ്റാക്ക് വന്നത് അവളുങ്കൂടി അറിയട്ടെ…! എന്റെ ഭാര്യയോട് ഒന്നും മറച്ഛ് വെക്കാൻ എന്നെകൊണ്ട് പറ്റില്ല…! “” കലിപ്പും കൂടെ ചെറിയൊരു പുച്ഛവും ചേർത്തങ്ങ് പറഞ്ഞു…! ശേഷം വീണ്ടും തുടർന്നു,
“” അത് പോട്ടെ, എല്ലാങ്കൂടി എന്ത്യേ ഇന്നെലെന്നെ പെട്ടീം കെടേക്കേം എടുത്ത് പോയെ…? കൊറച്ചീസം ഇവടെ നിന്ന് മനുഷ്യന്റെ മനഃസമാധാനം കേടത്തീട്ട് പോയാ മത്യാർന്നൂലോ…! “” മുറിയിൽ നിന്ന് ബാത്‌റൂമിൽ കേറി കണ്ണാടിക്ക് മുന്നിൽ നിന്നോണ്ട് ഞാൻ ചോദിച്ചു…!
“” അത് ഞാൻ പറഞ്ഞിട്ടാ…! ഇനി പിന്നേം നീ വായെ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ നിന്റെ തള്ള ചെലപ്പോ ചാവും…! അപ്പൊ ഇതാണ് നല്ലത് ന്ന് തോന്നി…! “”
“” പിന്നേ…! നല്ലാളാ ചാവാ…! ഞാൻ കുഴിമാടം കാണാണ്ട് എന്റെ തള്ളേം നിങ്ങടെ കെട്ട്യോളും ചാവൂന്ന് എനിക്ക് തോന്നണില്ല…! “” കണ്ണാടിയിൽ എന്നെ നോക്കി സ്വയമൊന്ന് പുച്ഛിച്ച ശേഷം ഞാൻ ബ്രഷ് കൈയ്യിലെക്കെടുത്ത് അതിൽ പേസ്റ്റ് തേച്ചു…!