“” നീയത് വിട്…! ആരതി നിന്നോട് ഇന്നലെ വല്ലോം ചോയ്ച്ചോ…? “” വളരെ ആകാംഷയോടെ ശരത്തേട്ടൻ ചോയ്ച്ചെങ്കിലും പല്ല് തേപ്പിൽ ശ്രെദ്ധപുലർത്തിയ കാരണം എനിക്ക് അങ്ങേരുദെശിച്ചെന്താന്ന് മനസ്സിലായില്ല…!
“” എന്ത് ചോയ്ക്കാൻ…? എന്നോടൊരു പൂറും ചോയ്ച്ചിട്ടില്ല…! “” വായെല് പതനിറയാണെനൊപ്പം ഞാൻ മറുപടി നൽകി…!
“” ഇന്നലെ നീ പറഞ്ഞ കാര്യോക്കെ ഞാനവളോട് പറഞ്ഞു…! “” ഒരു ഉളുപ്പും ഇല്ലാണ്ട് അങ്ങേര് പറയണ കേട്ടതും ആദ്യം എനിക്കൊന്നും കത്തീല, പക്ഷെ കത്തിയപ്പോ നല്ല വൃത്തിക്ക് ഞാനൊന്ന് ഞെട്ടി…! അതോടെ വായെലുണ്ടായിരുന്ന പേസ്റ്റ് ഒരു തുള്ളിപോലും പുറത്ത് കളയാതെ ഞാൻ കുടിച്ചിറക്കി…!
“” തനിക്ക് എന്തിന്റെ കഴപ്പാടോ മൈരെ…? ആർടമ്മേനെ കെട്ടിക്കാനാ നിങ്ങളതൊക്കെ പോയി അവൾടണ്ണാക്കിലോട്ട് തള്ളിക്കൊടുത്തത്…? “” അവള് എല്ലാം അറിഞ്ഞതിന്റെ അസ്വസ്ഥത മൊത്തം ദേഷ്യമായി പുറത്ത് വന്നതും ഞാൻ പല്ല് കടിച്ച് രണ്ട് മൂന്ന് തെറിയും കൂടി എക്സ്ട്രാ വിളിച്ചു…! ശേഷം അങ്ങേരെന്തൊക്കെയോ പറയാൻ വന്നെങ്കിലും ഞാനത് മൈന്റ്അക്കാതെ ഫോൺ കട്ട് ചെയ്തു…!
അവൾടെ ഇന്നലത്തെ ആ കോണച്ച നോട്ടോം പുച്ഛവും കണ്ടപ്പോ തന്നെ എനിക്കെന്തോ ഡൌട്ടടിച്ചതാ…! പക്ഷെ അതീ പറിയൻ ഊമ്പിച്ചതാന്ന് ഞാനൊരിക്കലും വിചാരിച്ചില്ല…!
ബാത്‌റൂമിന്ന് പൊറത്തിറങ്ങുമ്പഴും എന്റെ കലി അടങ്ങീട്ടില്ലായിരുന്നു…! അതിന്റെ കൂടെ ആരതിയെന്നെ ടെറസില് പൂട്ടിയിട്ട കാര്യങ്കൂടി ആയപ്പോ പ്രഷർ തൊണ്ണൂറെ തൊണ്ണൂറ്റിപ്പത്തിലായി…! ശേഷം ഞാൻ സോഫലേക്ക് ഇരുന്നു…!