തിരിഞ്ഞും മറഞ്ഞും ഇരുന്നിട്ടും എനിക്കൊരു സമാധാനോം കിട്ടീല…! നേരത്തെ ടെറസിന്ന് ആ മൈരിനെ താഴത്തിട്ടാ മതിയാർന്നു…! ഏറീ പോയ കൊറച്ചീസം ജൈലീകെടക്കുംന്നല്ലാണ്ട് തൂക്കികൊല്ലാനൊന്നും പോണില്ലല്ലോ…!
അന്ന് വൈകുന്നേരം വരെ എന്റെ ചിന്ത അത് തന്നെയായിരുന്നു…! എടക്ക് വല്ലോം ഞണ്ണാൻ പൊറത്തോട്ട് പോയീന്നല്ലാതെ വേറെ എക്സ്ട്രാ കറിക്കുലർ ആക്റ്റീവിറ്റിക്കൊന്നും ഞാൻ പോയില്ല…!
അതിനിടക്ക് അവളെ അങ്ങ് കൊന്നാലൊന്നും, ശേഷം അവളെ മുറിച്ഛ് കഷ്ണങ്ങളാക്കി ആ കഷ്ണങ്ങളൊക്കെ മികസീലടിച്ഛ് ക്ലോസറ്റീക്കൂടെ ഒഴുക്കികളഞ്ഞാലോന്ന് വരെ ഞാൻ ചിന്തിച്ചുപ്പോയി…! ഇങ്ങനെയാണ് ഓരോരോ ഭർത്താക്കന്മാരൊക്കെ കൊലപാതക്കികളാവണത്…!
പെട്ടന്നാണ് കാളിങ് ബെല്ലടിക്കുന്ന ശബ്ദം കേക്കുന്നത്…!
ആരായീഅസമയത്ത്…? ചെലപ്പോ അജയ്യ് ആയിരിക്കും…! വാചിലേക്ക് നോക്കി സമയം നാലുമണി ആവുന്നതേ ഒള്ളൂന്ന് കണ്ട ഞാൻ സ്വയം ചോദിച്ചോണ്ട് സോഫയിൽ നിന്നെണീറ്റു…!
എന്നാൽ അതവനല്ലായിരുന്നു…! വാതില് തുറന്ന ഞാൻ കാണുന്നത് ചോരച്ച കണ്ണുമായി എന്നെ നോക്കി കണ്ണുരുട്ടുന്ന ആരതിയെയാണ്…! അപ്പത്തന്നെ രാവിലെ നടന്നതും പിന്നേ വേറെന്തൊക്കെയോ എനിക്ക് ഓർമവന്നതും ഞാൻ,
“” രാവിലെന്നെ വാർപ്പിന്റെ മോളില് പൂട്ടീട്ടതും പോരാഞ്ഞിട്ട് നോക്കി പേടിപ്പിക്കണോടി അൽഫോൻസ് മൈരേ…! “” ന്നും പറഞ്ഞ് ഞാനവൾടെ പിൻ കഴുത്തില് പിടിച്ച് അകത്തോട്ട് വലിച്ച ശേഷം ഭിത്തിയോട് ചേർത്തു…!