“” നീയങ്ങേരോട് മുഴുവനും പറയാതെ കൊറേ വിഴുങ്ങീലോ…? “” എന്റെ മനസ്സിലെ പിരിമുറുക്കം ഒന്നയഞ്ഞത് കണ്ട അവൻ ബെഞ്ചിൽ നിന്ന് എണീറ്റുകൊണ്ട് ചോദിച്ചു…!
“” ഇപ്പോ തൽകാലം ഇങ്ങനെ പോട്ടെ…! ബാക്കി സമയംപോലെ പറയാം…! “” അവന്റെ പിന്നാലെ മൂടും തട്ടിയെണീറ്റ ഞാൻ വണ്ടിവച്ച സ്ഥലത്തേക്ക് നടന്നുകൊണ്ട് മറുപടി നൽകി…!
അവിടുന്ന് ഞങ്ങള് നേരെ പോയത് ബാറിലോട്ടാണ്…! ബോധം പോണവരെ അടിക്കാനായിരുന്നു പ്ലാൻ…! പക്ഷെ അതിനുമുന്നേ മൈരന്റെ കോണച്ചൊരു ചോദ്യമെത്തി…!
“” അളിയാ…! എന്നാലും നിന്റെ വൃന്ദ ഇപ്പേവടായിരിക്കും…? “” ഒരു കഷ്ണം ബീഫ് ചൂട് പൊറാട്ടയിൽ പൊതിഞ്ഞ് അണ്ണാക്കിലേക്ക് തള്ളുന്നതിനിടെ പൂറന്റെ തൊള്ളതുറന്നു…! അതോടെ ഇഞ്ചിക്കടിച്ച അണ്ണാനെപ്പോലെ എന്റെ മുഖം ചുളിഞ്ഞതും,
“” എന്റെ പൊന്നുപറിയ, നിനക്ക് വേറെ എന്തൊക്കെ ചോദിക്കാൻ ഇണ്ടായിരുന്നു…! നിനക്ക് വേണേൽ എന്നോട് നാളെ എന്താ പരിപാടിന്ന് ചോയ്ക്കായിരുന്നു…! ഈ തിന്നണെന്റൊക്കെ കാശ് ഞാൻ കൊടുക്കോന്ന് ചോദിക്കായിരുന്നു…! അതും പോട്ടെ, നിനക്കെന്റെ പേരിലുള്ളതൊക്കെ എഴുതിത്തരൊന്നെങ്കിലും ചോയ്ക്കാർന്നില്ലേ…? “” അവനെ നോക്കി ഞാൻ ദൈന്യതയോടെ കൈരണ്ടും മലർത്തി…! എന്റുള്ളിൽ ഞാൻ കുഴിച്ചിട്ട വികാരങ്ങളെ വീണ്ടും മണ്ണിട്ട് മൂടാൻ ഇപ്പൊ ഈ മോന്തുന്നതിനെക്കൊണ്ട് ആവുമായിരുന്നില്ല…! അതിന് ഡോസ്സ് കൂടിയതുവല്ലോം കേറ്റേണ്ടിവരും…! അതോടെ മേശപുറത്ത് തീരാറായ രണ്ടാമത്തെ കുപ്പി ഞാനപ്പാടെ അകത്താക്കി…!