ഇനി വേറൊന്നും കുടിക്കാനോ തിന്നാനോ എനിക്ക് മൂടുണ്ടായില്ല…! ശേഷം കൈയിലുണ്ടായിരുന്ന സിഗരറ്റെടുത്ത് കത്തിച്ചതിൽ നിന്നൊരു പുകയെടുത്ത് ഊതിവിട്ടു…!
ഞാനിതുപോലെ മൂഞ്ചിതെറ്റിയിരിക്കുന്നത് അജയ്ക്കൊരു പുതുമയല്ല…! അതോണ്ടൊക്കെ തന്നെ ഇതൊന്നും കാര്യമാക്കാതെ അവൻ അവന്റെ രണ്ടാമത്തെ കുപ്പിയും കാലിയാക്കി…!
എനിക്കൊന്നും ആയില്ലെങ്കിലും അവന് നന്നായി ആയി…! വെറുതെ ബാറിപ്പോയി കാശ് കളഞ്ഞു…!
ഒരു വിധത്തിലാണ് ഞങ്ങള് ഫ്ലാറ്റിലേത്തിയത്…! പാർക്കിങ്ങിലിട്ട വണ്ടി തിരിഞ്ഞുപോലും നോക്കാതെ ഞാനവനേംകൊണ്ട് നേരെ മോളിലേക്ക് വിട്ടു…!
ശേഷം അവനെ അവന്റെ ഫ്ലാറ്റിന്റെ ഫ്രണ്ട് ഡോറിൽ ചാരിവച്ഛ് കാളിങ് ബെല്ലോന്ന് നീട്ടിഞെക്കി ഞാൻ സ്ഥലം കാലിയാക്കി…! വെറുതെ എന്തിനാ അവന്റെ പെണ്ണുബിള്ളേടെ തൊള്ളേല് ചെന്ന് കേറണത്…!
പെറ്റതള്ളായോട് വരെ യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയെത്ര കുടിച്ഛ് വീട്ടികേറിയാലും എനിക്ക് സീനില്ലാ…! എനിക്കെന്റെ വഴി അവർക്കും എന്റെ വഴി…!
വാതില് ചവിട്ടിപൊളിച്ഛ് ഉള്ളില് കേറാനായിരുന്നു എനിക്ക് താല്പര്യം…! പക്ഷെ ഞാനതിനു നിന്നില്ല…! എന്തിനാ വേർതെ…!
ലോക്കൊന്നും ചെയ്യാത്തോണ്ട് പരസഹായമില്ലാൻഡ് അകത്തുകേറാൻ പറ്റി…! പതിവ് പോലെ എന്നെ കാണുമ്പോ തന്നെ മേല് ചാടാൻവരുന്ന എന്റെ രണ്ട് നായിന്റെ മക്കളെ ഹാളിലൊന്നും കാണാതെ വന്നതോടെ ഇനിയാ പെലാടിമോള് അതുങ്ങളെ കറിവച്ഛ് തിന്നോന്നൊരു സംശയമെനിക്ക് തോന്നാതിരുന്നില്ല…! എന്നോടുള്ള ദേഷ്യത്തിന് ചെലപ്പോ അവള് അതും ചെയ്യും…!