അകത്ത് വല്ല്യ അനക്കമൊന്നും കേക്കാനില്ലല്ലോ ഈശ്വര…! ഇനിയെല്ലാങ്കൂടി കൂട്ട ആത്മഹത്യാവല്ലോം ചെയ്തോ ആവോ…!
മനസ്സിലങ്ങനെ ചിന്തിച്ച് ഞാൻ ആദ്യം കേറിനോക്കീത് കിച്ചനിലാണ്…! അവിടെ മൂടിവച്ച പാത്രങ്ങളല്ലാതെ വേറാരേം കാണാഞ്ഞപ്പോ ഞാൻ നേരെ റൂം ലക്ഷ്യമാക്കി നീങ്ങി…!
എല്ലാത്തിനുമുപരി ടോമിയെയും സിമ്പയെയും എങ്ങും കാണാത്തത് എന്റെ നെഞ്ചിടിപ്പ് കൂട്ടി…!
റൂമിന്റെ ഡോറ് ചവിട്ടിപൊളിക്കാനായിരുന്നു പ്ലാൻ, പക്ഷെ ഇന്നലതന്നെ അത് പൊളിച്ചതോണ്ട് വലിയ സീനില്ല…! ശേഷം വാതിലും തുറന്ന് അകത്ത് കേറിയ ഞാൻ ആദ്യം തന്നെ കട്ടിലിലേക്കാണ് നോക്കിയത്…!
പിങ്ക് ലെഗിങ്‌സും ക്രീം കളർ ടീഷർട്ടുമിട്ട് കട്ടിലിൽ അവള് കിടക്കുന്നുണ്ടായിരുന്നു…! എന്നെയിട്ടിങ്ങനെ ഊമ്പിച്ചിട്ട് കട്ടിലിൽ സമാതിയായി അവളെ കണ്ടെനിക്കങ്ങു പൊളിഞ്ഞു…!
“” ഡീ…! “” ഒരലർച്ചയോടെ ഞാൻ കട്ടിലിൽ ആഞ്ഞൊരു ചവിട്ടുകൊടുത്തു…!
അതിലവൾ കിടന്നകിടപ്പിൽ ഞെട്ടി കണ്ണുതുറന്നുഎനിക്ക് നേരെ നോക്കി…! പക്ഷെ അവള് എണീച്ചിരിക്കാനോ മറുത്തൊന്നും കോണക്കാനോ നിന്നില്ല…!
” ടോമീം സിംബേം എവഡ്രി…! “” അവള്ടെ നിർവികാരിമായുള്ള നോട്ടം എന്നെ തെല്ലോന്ന് അത്ഭുതപെടുത്തിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ നിന്നു തുള്ളി…!
“” അവറ്റകള് നിമ്മി പോയപ്പോ അവള്ടെ പിന്നാലെ പോയി…! “” അതിന് മറുപടിയെന്നോണം അവൾ പറഞ്ഞപ്പോ പതിവിലും വിഭരീതമായി അവള്ടെ ശബ്ദത്തിൽ എന്തോ ഒരു ശാന്തതയുണ്ടായിരുന്നു…! അത് ഉറക്കത്തിന്റേതല്ലാന്നെനിക്ക് ഉറപ്പാണ്…! പോരാത്തേന് മുഖത്ത് ഒരു ഭാവവും ഇല്ലാതെയുള്ള അവൾടെയാ നോട്ടം…! അതിലെന്നോട് ഇതുവരെയുണ്ടായിരുന്ന ദേഷ്യമോ പകയോ ഒന്നും തന്നെ ഇല്ല…!