എല്ലാങ്കൊണ്ടും മൊത്തത്തിലൊരു സംതിങ് ഫിഷി എനിക്ക് അടിച്ചുതുടങ്ങി…! എന്നാലതൊന്നും എനിക്ക് ഇഷ്ട്ടപ്പെട്ടില്ല…! അതോടെ ഞാൻ അവളെ നോക്കി,
“” എന്ത്രി മൈരേ നോക്കണേ നീ…! “” ന്നു കൂടിയങ്ങു ചോദിച്ചു…! പക്ഷെ അതിനും മറുപടിയില്ല…! മറിച്ച് അതേ നോട്ടം തന്നെയാണ് ഇപ്പഴും…!
എന്റെയുള്ളിലാണെൽ അവൾടെയീ മാറ്റത്തിലുള്ള പകപ്പിന് മേലെ അവള് ഇതുവരെ ചെയ്ത് കൂട്ടീതെല്ലാം നീറിപുകയുന്നുണ്ട്…! അതിന് മൂർച്ചക്കൂട്ടാൻ ശരത്തേട്ടനോടുള്ള തുറന്ന് പറച്ചിലിനൊരു വലിയ പങ്കുതന്നെയുണ്ടായിരുന്നു…! കാരണം അതെല്ലാം കഴിഞ്ഞ കാലത്തിലേക്കുള്ളൊരു തിരിഞ്ഞുനോട്ടം കൂടിയാണല്ലോ…!
പിന്നെ ഞാൻ വീടോ…!
“” എണീക്കടി മൈരേ എന്റെ കേടക്കേന്ന്…! “” ന്നും പറഞ്ഞ് ടൈറ്റാനിക്കിലെ റോസ് സോഫെല് കെടക്കണപോലെ കട്ടിലിൽ കിടന്ന ആരതിയെ കൈയിൽ ബലമായി വലിച്ച് ഞാൻ എനിക്ക് നേരെ നിർത്തി…! പെട്ടന്നുള്ള എന്റെയാ പ്രവർത്തിയിൽ അവളൊന്ന് പകച്ചു…!
എന്റെ താടിയോടൊപ്പം മാത്രം പൊക്കമുള്ള അവളെ ഞാൻ തലതാഴ്ത്തി നോക്കി…! അപ്പഴാണ് ഞാനവളുടെ മുഖം ശെരിക്ക് ശ്രെദ്ധിക്കുന്നത്…! സാധാരണ യക്ഷീയേ കണക്കിരിക്കുന്ന അവൾടെയാ പൂച്ചക്കണ്ണിന് ചുറ്റുമായി കണ്ണീരിന്റെ പാട്…! അതവൾടെ കവിള് വരെയുണ്ട്…!
ഞാനത് മൈന്റാക്കീല…!
“” നീയിന്ന് ഭയങ്കര ഷോ ആയിര്ന്നല്ലോ മൈരേ…! ഇപ്പെന്ത് പറ്റീ…? നിന്റെ നാവ് ടൂറ് പോയാ…? “” അവൾടെ കൈയിലെ പിടിമുറുക്കി ഞാൻ കലിപ്പിട്ടു…! അതിനും അവളൊന്നും മിണ്ടിയില്ല…!