ജലവും അഗ്നിയും 14
Jalavum Agniyum Partg 14 | Author : Trollan | Previous Part
അവൾ അത് പഞ്ഞില്ല..
ജ്യോതിക എന്തേലും പറയും എന്ന് അറിഞ്ഞു കൊണ്ടു അവൾ വാ തുറക്കാൻ നോക്കിയതും കാർത്തിക അവളുടെ ഇടുപ്പിൽ നുള്ളി.. എന്നിട്ട് കണ്ണ് കൊണ്ടു മിണ്ടരുത് എന്ന് തക്കിത് കൊടുത്തു.
അതോടെ ജ്യോതിക പിന്നെ ഒന്നും പറയാതെ.. അച്ചാർ എടുത്തു കൊടുത്തിട്ട് തിരിച്ചു റൂമിലേക്കു പോയി.
“എന്താണ് കാർത്തിക മേഡം…
മാഡത്തിന്റെ അനിയത്തിക്ക്… എന്നെ അത്ര അങ്ങ് പിടിച്ചില്ല എന്ന് തോന്നാണല്ലോ.”
“അവളുടെ സ്വഭാവം അങ്ങനെയാ..
അത്രേ പെട്ടെന്ന് ഒന്നും അങ്ങനെ ആരും ആയി അങ്ങ് ഈണങ്ങില്ല..
ഇനി ഇപ്പൊ ഇണങ്ങി യല്ലോ തലയിൽ കയറി ഇരുന്നു ഡാൻസ് കളിക്കും.
ഇതൊന്നു മൈൻഡ് ചെയ്യണ്ടാട്ടോ നീ.”
“ആര് മൈൻഡ് ചെയുന്നു ചേച്ചി..
അതേ നാളെ ഞാൻ മുത്തശ്ശി ടെ അടുത്ത് പോകും.
എങ്ങനെ പോയാലും വായിൽ കേൾക്കാൻ പറ്റിയത് എല്ലാം നാളെ മുത്തശ്ശി പറയും.
അത് കൊണ്ടു ആ ഇരിക്കുന്ന സ്കൂട്ടി ഞാൻ എടുക്കുവാ.”
“അയ്യൊ.. അത്.. ജ്യോതിയുടെയാ..”
“വിളിക്ക് അവളെ…”
“അനിരുദെ… വേണോ?”
“ഇതൊക്കെ നേരം പോക്ക് അല്ലെ എന്റെ ചേച്ചി.”
ഇതൊക്കെ കേട്ട് കൊണ്ടു ഞാൻ അവിടെ തന്നെ ഇരിക്കുന്നു ഉണ്ടായിരുന്നു.
കാർത്തിക അവളെ വിളിച്ചു..
അവൾ വന്നു.
“ജ്യോതി.. നിന്റെ സ്കൂട്ടി.. അനിരുധ് വേണം എന്ന്.. അവന്റെ മുത്തശ്ശിയെ കാണാൻ പോകാൻ ആണ്.”
“എന്റെ സ്കൂട്ടി ഒന്നും തരില്ല.. എനിക്ക് നാളെ വൈകുന്നേരം കൂട്ടുകാർ ടെ ഫങ്ക്ഷന് പോകാൻ ഉള്ളതാ.”
“വൈകുന്നേരം അല്ലെ.. ഞാൻ രാവിലെ യാ പോകുന്നെ.”