അറിയാൻ വേണ്ടി വെറുതെ ചോദിച്ചു….
ഹേയ്…. വെറുതെ നീ എന്നെക്കുറിച്ചു ഒന്നും ചോതിച്ചില്ലല്ലോ ഇതുവരെ??
അതെന്താ എന്നെക്കുറിച്ചു ഒന്നും അറിയാൻ ആഗ്രഹം ഇല്ലേ??
പിന്നെ ഉണ്ട് ചേച്ചി….. നമ്മൾ അതിനു സംസാരം തുടങ്ങിയല്ലേ ഉള്ളൂ… വഴിയേ ചോദിക്കാം എന്ന് വച്ചു. ചോദിച്ച സ്ഥിതിക്ക് ഇനി… ചേച്ചി പറയു….. കേൾക്കാൻ എനിക്ക്… താല്പര്യം ഉണ്ട്…
ഒന്നിനും ഒരു കുറവും ഇല്ല… പണത്തിനോ,, സുഖ സൗകര്യങ്ങൾക്കോ ഒന്നിനും…. ലക്ഷങ്ങൾ സാലറി വാങ്ങുന്ന ഭർത്താവ്, ഇവിടെയായാലും നാട്ടിൽ ആയാലും എല്ലാവിധ സുഖ സൗകര്യങ്ങളും ഉണ്ട്…….ഞാൻ msc
വിഷുൽ കമ്മ്യൂണിക്കേഷൻ കഴിഞ്ഞ ആളാണ്… തറവാട് വീട് പാലക്കാട് ആണെങ്കിലും ഞങ്ങൾ ഫാമിലി ആയിട്ട് ചെന്നൈ സെറ്റിൽഡ് ആണ്… അപ്പ അവിടെ ചെന്നൈ മോട്ടോർ കമ്പനിയുടെ ceo ആയിരുന്നു… ഇപ്പോൾ റിട്ടയർ ആയി… അപ്പയും അമ്മയും പാലക്കാട് ആണ് ഒരു ബ്രദർ ഉണ്ട്… ഗ്രാഫിക്സ് ഡിസൈനർ ആയി usa യിൽ വർക്ക് ചെയ്യുന്നു…
അലക്സ്കിനു എന്റെ സ്റ്റോറി കേട്ട് ബോറടിക്കുമ്പോൾ പറയണം ട്ടോ… ഞാൻ നിർത്താം….
ഹേയ്…. ഇല്ല ചേച്ചി……
അപ്പയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു ഫ്രണ്ട് ഉണ്ട്…. തെലുഗ് ബ്രാഹ്മിൻ ഫാമിലി അങ്ങനെ ആണ് കല്യാണം നടന്നത്…. എനിക്ക് ഒട്ടും
ഇഷ്ടമില്ലായിരുന്നു….. പക്ഷെ അവരൊക്കെ പഴയ ആചാരങ്ങൾ…. മുറുകെ പിടിക്കുന്ന ആളുകൾ അല്ലെ…അപ്പയെ വിഷമിപ്പിച്ചു എതിർക്കാൻ എനിക്കും കഴിഞ്ഞില്ല…..
പക്ഷെ പണവും സുഖസൗകര്യങ്ങളും മാത്രം പോരല്ലോ ഒരു സ്ത്രീയുടെ ജീവിതത്തിൽ. ഞങ്ങൾ രണ്ടു പേരും തികച്ചു എല്ലാ രീതിയിലും ഭിന്ന അഭിപ്രായംഉള്ളവർ ആ…. അതു ഏതു വിഷയം എടുത്താലും….