രതീ…… രതീ…….
ഹാ…..ദാ…. വരുന്നു……. ഞാൻ ഇപ്പൊ വരാം….. ഹസ് വിളിക്കുന്നുണ്ട്…. എന്താണ് എന്ന് നോക്കട്ടെ…… അവർ അതും പറഞ്ഞു പുറത്തേക്കു പോയി…. പോകുന്ന പോക്കിൽ…. അവർ പറയുന്നത് കുറച്ചു ഞാനും കേട്ടു…
ഹോ ഇങ്ങിനെ ഒരു മനുഷ്യൻ….. ഒന്നിനും ഒരു പ്രാപ്തിയും വകതിരിവും ഇല്ല്യ…..
അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ ആ ബെഡ്‌റൂം വിശദമായി ഒന്ന് നോക്കി… വളരെ അടുക്കും ചിട്ടയും ആയി എല്ലാ വൃത്തിയായി…. വച്ചിരിക്കുന്നു…….വാർഡ് റോബ്,
മേക്കപ്പ് ചെയ്യാൻ വലിയ കണ്ണാടി… വലിയ ഒരു കിങ് സൈസ് ബെഡ്……. ചുമർ എല്ലാം ഇളം പിങ്ക് കളർ പെയിന്റ്…. അപ്പോൾ ഇത് പിള്ളേരുടെ റൂം അല്ല….. ഇവരുടെ റൂം ആണ്……
ഞാൻ ഒരു സ്റ്റൂൾ ഇട്ട് ഫാൻ കവർ അഴിക്കാൻ തുടങ്ങി…… അപ്പോൾ റെഡ്‌ഡിയും ഭാര്യയും എന്തൊക്കെയോ പറഞു അകത്തേക്ക് വരുന്നുണ്ട് സംസാരം കേട്ടപ്പോൾ മനസ്സിലായി…. റെഡ്ഢിയെ രതി ചേച്ചി…. ശക്കാരിച്ചു കൊണ്ടിരിക്കുകയാണ്….. അതും തമിഴ്,, മലയാളം, തെലുഗ്,,, ഇംഗ്ലീഷ് എല്ലാം കൂടി മിക്സ് ആയിട്ട്…..
കാര്യം ഇതാണ്….. നേരത്തെ വന്ന ഫോൺ സ്കൂളിൽ നിന്നാണ്….. ഇന്ന് സ്കൂൾ ബസ് ഇല്ല… അതുകൊണ്ട് കുട്ടികളെ കൊണ്ട് വരാൻ…. പേരെന്റ്സ് സ്കൂളിൽ വരണം…..
ഇതിനു ഇത്ര എന്നെ വിളിച്ചു ചോദിക്കാൻ മാത്രം ഉണ്ടോ…… കാർ എടുത്തു പോയാൽ പോരെ……. രതി ചേച്ചി…. കാറിന്റെ കീ യും ഒരു ഷർട്ടും എടുത്തു കൊടുത്തു… റെഡ്ഢിയെ പറഞ്ഞയച്ചു….. റെഡ്‌ഡി പോയി……