ലക്ഷ്മി എഴുന്നേറ്റ് നന്ദനയെ താങ്ങിതൂങ്ങി നിൽക്കുന്ന അഭിയുടെ നെറ്റിയിലും കഴുത്തിലും ഒക്കെ ആധിയോടെ തൊട്ടുനോക്കി
“പനി ഉണ്ട് നന്ദു. …അച്ഛൻ വന്നിട്ട് പോകാം. ..”
“കുഴപ്പമില്ല ഞാൻ കൊണ്ടുപോയിട്ട് വരാം. ..”
പോർച്ചിൽ ഒതുക്കി വച്ചിരുന്ന ആക്റ്റീവ സ്റ്റാർട്ട് ചെയ്ത് തിരിച്ചു. …അഭി കയറിയതും നന്ദന അവളുടെ ഹെൽമെറ്റ് എടുത്ത് അവന്റെ തലയിൽ തിരുകി ….തണുപ്പ് അടിക്കേണ്ട. …
അടുത്തുള്ള മെഡി ക്ലിനിക്കിലേക്ക് ആണ് പോയത്. …ഡോക്ടറിനെ കണ്ട് മരുന്ന് വാങ്ങി. ..ടെസ്റ്റ് ചെയ്യാൻ കൊടുത്ത ബ്ലഡിന്റെ റിസൾട്ട് നാളെ വന്ന് വാങ്ങിയാൽ മതിയെന്ന് നേഴ്സ് പറഞ്ഞതും നന്ദന അഭിയെയും കൂട്ടി വീട്ടിലേക്ക് വന്നു. ….
വന്നപാടെ നന്ദന നിർബന്ധിച്ച് അവന് ഫുഡ് കൊടുത്തു , മരുന്ന് കഴിപ്പിച്ച് കിടത്തി. … വൈകാതെ അഭിയുടെ കണ്ണുകളിൽ ഉറക്കം പടർന്നു. ..
>
>
>
>
അവന്റെ ബോധ മനസ്സ് അബോധമനസ്സിന്റെ ഉള്ളറകളിൽ ആരെയോ തേടുകയായിരുന്നു. …ഇരുവശങ്ങളും വീടുകൾ തിങ്ങിനിറഞ്ഞൊരു ഇടുക്കുവഴിയിലൂടെ അഭിമന്യു വേച്ചു വേച്ചു നടന്നു…രണ്ടു നിലകൾ ഉള്ളൊരു വീടിന്റെ മുന്നിൽ എത്തിയതും അവന്റെ കാലുകൾ നിശ്ചലമായി. ..ഭയത്തോടെ അവൻ ആ വീടിന്റെ ഉമ്മറവാതിൽ വലിച്ചു തുറന്നു. …
കുഞ്ഞ് അഭിയെ നന്ദന കുളിപ്പിക്കുകയായിരുന്നു…..അരികിൽ ലക്ഷ്മിയമ്മ ചിരിയോടെ ഇരിപ്പുണ്ട്…..യൗവനത്തിന്റെ വളർച്ചയിൽ താനെന്നോ മറന്നുകളഞ്ഞ മധുരമുള്ള ഓർമ്മകൾ
ചൊടികളിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവൻ ആ വാതിൽ വലിച്ച് അടച്ചു, വീണ്ടും മുന്നിലേക്ക് നടന്നു. …മറ്റൊരു വീടിന്റെ വാതിൽ വലിച്ച് തുറന്നു. …അതൊരു നേഴ്സറി ആയിരുന്നു. …തന്നെ നേഴ്സറിയിൽ കൊണ്ടാക്കി നന്ദനയെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന അച്ഛനെനോക്കി വാവിട്ട് കരയുകയാണ് കുഞ്ഞ് അഭി. …കണ്ണുകൾ നിർത്താതെ പെയ്യുന്നു. ..തന്റെ തന്നെ ഭൂതകാലം കണ്ട് അഭിമന്യുവിന് നാണം തോന്നി. ….