ചക്രവ്യൂഹം 4
Chakravyuham Part 4 | Author : Ravanan
[ Previous Part ] [ www.kkstories.com]
വിദ്യചോതി ഹൈ സ്കൂൾ
സ്കൂളിലേക്ക് വന്നതുമുതൽ വൈദേഹിയുടെ കണ്ണുകൾ അഭിയെ തേടി നടന്നു. …അസ്സെമ്പ്ളിക്ക് നിരയായി വരിയിൽ നിൽക്കുന്ന സമയത്തും അവനെ കാണാതെ വന്നതോടെ അവൾക്ക് വിഷമം തോന്നി. …സങ്കടത്തോടെ ഷോൾഡറിൽ ചുണ്ടിലെ ചുവപ്പ് തുടക്കുമ്പോൾ ലിപ്സ്റ്റിക് അവളുടെ വെള്ള ഷർട്ടിൽ പടർന്നു….കൈയിലിരുന്ന കൈലേസിൽ രോഷത്തോടെ മുഖം അമർത്തി തുടച്ചു. …
“എന്തുപറ്റി വൈദു. …പ്രാണനാഥൻ വന്നില്ലേ ഇന്ന്. …മേക്കപ്പ് ഒക്കെ തുടച്ചു കളഞ്ഞല്ലോ. ..”
വരിയിൽ തന്റെ തൊട്ടുപിന്നിലായി നിന്ന അഭിരാമി കളിയാക്കിയതും വൈദേഹിയുടെ മുഖം ചുമന്നു. …
“മിണ്ടാണ്ട് ഇരുന്നോ നീ. ..”
“ന്റെ പൊന്ന് വൈദു. …അവനെ കാണിക്കാൻ ഈ പുട്ടി ഒന്നും വേണ്ട. ….നീ ആ കണ്ണൊന്ന് എഴുതി ഒരു കുഞ്ഞ് പൊട്ടൂടെ തൊട്ടാതി. …നീ സുന്ദരിയാ വൈദു. …“
അഭിരാമി പറഞ്ഞതും വൈദേഹി നാണത്തോടെ പുഞ്ചിരിച്ചു. …കവിൾ തടങ്ങളിൽ ചുവപ്പ് അണിഞ്ഞ്, പ്രഭാതകിരണങ്ങളുടെ ശോഭ പതിച്ച് അപ്സരസ്സിന്റെ ചൈതന്യത്തോടെ നിൽക്കുന്ന വൈദുവിന്റെ മേലെ പതിക്കുന്ന മറ്റുചില കണ്ണുകളെ അഭിരാമി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവൾക്ക് ചിരിവന്നു …കാര്യമില്ല ചേട്ടന്മാരെ. …ഈ ഗോതമ്പുമണി തിന്നാനുള്ള വിധി മറ്റൊരാൾക്കാ. …
.
.
.
വാർഡ്രോബ് വലിയ ശബ്ദത്തോടെ തുറക്കുകയും അടക്കുകയും ചെയ്യുന്ന ശബ്ദം കേട്ടാണ് അഭി കണ്ണ് തുറന്നത്
നോക്കുമ്പോൾ നന്ദന നിൽക്കുന്നത് കണ്ടു. ..അഭിയുടെ കണ്ണുകൾ നിറഞ്ഞു. ….പുതച്ചിരുന്ന പുതപ്പ് മാറ്റി എഴുന്നേറ്റ് ഓടിച്ചെന്ന് അവളെ പുറകിൽനിന്ന് കെട്ടിപിടിക്കുമ്പോ നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതുപോലെ ആയിരുന്നു അവന്. …മുഖം അവളുടെ പുറത്ത് അമർത്തി വച്ചു