.
.
.
.
.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നന്ദനക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ….അവളുടെ ഉള്ളിൽ ദേഷ്യവും സങ്കടവും അതിന്റെ വന്യതലത്തിൽ നിറഞ്ഞു. …
പിന്നെയും പിന്നെയും ആ വീഡിയോയിലെ ദൃശ്യങ്ങൾ മനസ്സിൽ പുകഞ്ഞുകൊണ്ടിരുന്നു. …തന്റെ അനിയന് എങ്ങനെ. …ഛെ. ..!!!തന്റെ മാറിൽ കിടന്നുമാത്രം ഉറങ്ങുന്ന അവനെങ്ങനെ അത്രയും തരംതാഴ്ന്ന നിലയിൽ പ്രവൃത്തിക്കാൻ കഴിയില്ലെന്ന് മനസ്സിന്റെ കോണിൽ ആരോ പറയുന്നത് നന്ദന കേട്ടു. ..
എപ്പോഴും അവന്റെ മുഖത്ത് ആരെയും മയക്കുന്നൊരു കുഞ്ഞ് പുഞ്ചിരി തെളിഞ്ഞുനിൽപ്പുണ്ടാവും ….ആരും നോക്കിപ്പോകുന്ന തിളക്കം കണ്ണുകളിലും.. കഴിഞ്ഞ രണ്ടുദിവസങ്ങളിലും അവൻ മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല. …കണ്ണുകളിൽ നിറഞ്ഞുനിന്നിരുന്നത് വിഷാദഭാവമായിരുന്നോ. …
അർദ്ധരാത്രി നന്ദന എഴുന്നേറ്റ് മുറി തുറന്ന് പുറത്തേക്ക് ഇറങ്ങി. …ലക്ഷ്മിയും വിശ്വനാഥനും ഉറങ്ങിയിട്ടുണ്ടാവും. …
അവൾ ശബ്ദമുണ്ടാക്കാതെ അഭിയുടെ മുറിയിലേക്ക് നടന്നു. …അവന്റെ മുറി തുറന്ന് കിടക്കുകയായിരുന്നു. ..നിലത്തൊരു പായ വിരിച്ചിട്ടുണ്ട് പക്ഷെ അഭിമന്യുവിനെ അവിടെ കാണാൻ കഴിഞ്ഞില്ല. …നന്ദനയുടെ ചുണ്ടുകളിൽ പുഞ്ചിരി തെളിഞ്ഞു. … അവൾ ടെറസിലേക്കുള്ള പടികൾ ഓടിക്കയറി. ..പ്രതീക്ഷിച്ചതുപോലെ ടെറസിലേക്ക് ഇറങ്ങാനുള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു
നിശയുടെ തണുപ്പിലേക്ക് നന്ദന ഇറങ്ങി നടന്നു. …പുറകിൽ കാലനക്കം കേട്ട് കൈവരിയിൽ പിടിച്ചുനിന്നിരുന്ന അഭിമന്യു തിരിഞ്ഞു. …ആകാശ വീഥികളിലൂടെ ഒഴുകിയെത്തിയ രാത്രിയുടെ നിലാവിൽ കുളിച്ചു വന്നൊരു സുന്ദരി. ….കോളേജിലെന്ന് വന്ന അതേ വേഷംതന്നെ. …കൺപോളകൾ കരഞ്ഞ് വീർത്തിരിക്കുന്നു