ഞാൻ എന്റെ പഴയ സൈക്കിൾ എടുക്കാൻ വീടിന്റെ പുറകു വശത്തു പോയി. അമ്മ പശുനെ കറക്കുന്നു. ഞാൻ പോകുന്നു പറഞ്ഞു ഇറങ്ങി. ബൈക്ക് ഒടിച്ചു ശീലിച്ചേ പിന്നെ സൈക്കിൾ എടുക്കാറില്ല. ചവിട്ടുമ്പോ വല്ലാത്ത ബുദ്ധിമുട്ട്. ഒടുവിൽ വിയർത്തു കുളിച്ചു വില്ലജ് ഓഫീസ് എത്തിയപോ തന്നെ 11 മണി.
ഓഫീസിൽ കാര്യമായി ആരും ഇല്ല. ഒരു മധ്യ വയസ്കൻ ആയ ഒരാളും വേറെ രണ്ട് സ്ത്രീകളും എന്തോ സംസാരിച്ചു ഇരിക്കുന്നു. Govt ഓഫീസുകളിൽ അധികം പോയി ശീലം ഇല്ലെങ്കിലും അവിടെ പോയാൽ ചെരുപ്പ് തെയും എന്നുള്ള അത്യാവശ്യം വിവരം എനിക്കറിയാം എന്നുള്ളത് കൊണ്ടും ഞാൻ എളിമയുടെ ആൾരൂപം ആകാൻ മാക്സിമം ശ്രെമിച്ചു. സാർ…
ഞാൻ നീട്ടി വിളിച്ചു. സ്ത്രീകളുമായി കുശലം പറയുന്നതിന് ഇടയിൽ വിളിച്ചു ശല്യ പെടുത്തിയതിനു ഇയാൾ സീൻ അക്കോ ദൈവമേ.
“എന്താ ” അയാൾ ചോദിച്ചു. ഞാൻ വന്ന കാര്യം പറഞ്ഞു. ” ആഹാ ലിസ്റ്റിൽ ഉണ്ടല്ലേ ” എടൊ വില്ലജ് ഓഫീസർ ഇപ്പോ വർക്ക് ഫ്രം ഹോം ആണ്. താൻ ഒരു കാര്യം ചെയ് അവരെ ഒന്ന് വിളിച്ചു നോക്ക് എന്നിട്ടു എന്താ പറയുന്നേ അറിയാലോ ”
ഞാൻ നമ്പർ വാങ്ങി അവരെ വിളിച്ചു. മറുപടി കേട്ടപ്പോൾ വള്ളി ആണെന്ന് ഉറപ്പായി..
എന്താ പറഞ്ഞേ? അയാൾ ചോദിച്ചു.
” വീടും സ്ഥലവും കരം അടച്ച രേഖ യിൽ ഒക്കെ എന്തോ ചെറിയ തിരുത്തു ഉണ്ടെന്നു ഒന്നുടെ അളന്നു ഒക്കെ തിട്ടപ്പെടുത്തി കഴ്ഞ്ഞേ ഇത് റെഡി ആവുള്ളു എന്ന് മാഡം പറഞ്ഞു ”
” ശോ ഇത് ചുറ്റിക്കെട്ട് ആണല്ലോ വിനീതെ.. താൻ ബേജാറാവണ്ട നമുക്ക് ശരി ആക്കാം എന്നെ… ” താൻ ചായ കുടിച്ചോ? വാ നമുക്ക് ഒന്ന് ചായ കുടിച്ചിട്ട് വരാം, ഇവടെ ലോക്ക് ഡൌൺ ആയി കഴ്ഞ്ഞു അധികം പേരൊന്നും വരവില്ല ഇടിഞ്ഞു മുഷിപ്പ് ആണെടോ ” അയാൾ സീറ്റിൽ നിന്നും എണീറ്റു.