ഇനി അവരോട് ചോദിക്കാം… അവൻ മനസിൽ പറഞ്ഞു കൊണ്ട് ബൈക്ക് ഓഫ് ചെയ്ത് ഇറങ്ങി….
നേരെ ചായക്കടയിലേക്ക് വച്ച് പിടിച്ചു….
“ ദാണ്ടേ…. ആ പയ്യൻ ഇങ്ങോട്ട വരുന്നെ…” രാമു കടയിലേക്ക് നടന്ന് വരുന്ന അവനെ നോക്കി പറഞ്ഞു..
അപ്പോഴേക്കും അവൻ കടയുടെ അടുത്ത് എത്തിയിരുന്നു…
“ ചേട്ടാ….ഒരു ചായ…”. അകത്ത് നിന്നും ഒരാള് ചായ അടിക്കുന്നത് കണ്ടിട്ട് അവൻ വിളിച്ചു പറഞ്ഞു അവിടുത്തെ ബെഞ്ചിലേക്ക് ഇരുന്നു…
“ എവിടുന്നാ മോനെ…നിന്നെ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ…” ജനാർദ്ദനൻ്റെ ആയിരുന്നു ആ ചോദ്യം…
“ ഞാൻ ഇവിടെ ആദ്യ,ഞാൻ കരിങ്കൽ കുന്നിലേയ്ക്ക് പോകുക ആയിരുന്നു…പക്ഷെ വഴി ഗൂഗിളിൽ കാണിക്കുന്നില്ല..”
അവൻ രാമുവിൻ്റെ കയ്യിൽ നിന്നും ചായ വാങ്ങി കൊണ്ട് പറഞ്ഞു..
“ ദാ…ഈ വഴി നേരെ പോയി ഇടത്തേക്കുള്ള വഴി കഴിഞ്ഞാൽ രണ്ടാമത്തെ കുന്ന്..അവിടെയാണ് താൻ പറഞ്ഞ സ്ഥലം…”
സ്ഥലം മനസിലായതും മഹി ചായ പെട്ടെന്ന് കുടിച്ചു തീർത്തു കൊണ്ട് ഗ്ലാസ് അയാൾക്ക് തന്നെ തിരികെ കൊടുത്തു…
“ ഒരുപാട് നന്ദി ഉണ്ട് ചേട്ടമാരെ…എന്നാല് ഞാൻ ഇറങ്ങട്ടെ…”
മഹി പോകുവാൻ ധൃതി കാട്ടി എഴുന്നേറ്റു….
“ മോൻ അങ്ങോട്ട് ആണോ…ഒറ്റക്ക് അല്ലേ ദാ..ഇദ്ദേഹത്തെ കൂടി അങ്ങോട്ട് കൊണ്ട് പോകുമോ…”
രാമു ജനാർദ്ദനൻ്റെ നേരെ ചൂണ്ടി…
“ അതെ മോൻ അങ്ങോട്ട് ആണ് എങ്കിൽ ഞാനും വരട്ടെ അതിനു അടുത്ത് എന്നെ ഇറക്കിയാൽ മതി…”
ഇത്തവണ ജനാർദ്ദനൻ ആണ് ചോദിച്ചത്…
മഹീക്കും അതു നല്ലത് ആണ് എന്ന് തോന്നി അറിയാത്ത വഴി ആണ് ഒരാള് ഉണ്ട് എങ്കിൽ പിന്നെ കുഴപ്പം ഇല്ലല്ലോ…