“ ഈ കുന്ത്രാണ്ടം വർക്ക് ആവുമോ.. താൻ ഇതിനെയും പിടിച്ചു ഇങ്ങനെ നിൽക്കുന്നത് കണ്ട് ചോദിച്ചതാണ്….”
മഹിയുടേ അടുത്ത് നിർത്തിയിരുന്ന ബൈക്കിനെ ചൂണ്ടി അയ്യാൾ ചോദിച്ചു…
“ ഞാൻ നോക്കി പക്ഷേ ഇവിടെ എത്തിയപ്പോൾ എന്താണ് എന്ന് അറിയില്ല ഓഫ് ആയി പോയി….”
അതു പറഞ്ഞുകൊണ്ട് തന്നെ അവൻ ബൈക്കിനെ സ്റ്റാൻഡിൽ നിന്നും എടുത്ത് കിക്കർ അടിച്ചു എങ്കിലും അതു സ്റ്റാർട്ട് ആയില്ല…
അപ്പോഴാണ് അവൻ്റെ ഉളളിൽ ഒരു ചോദ്യം വന്നത്…
“” അല്ല … നിങൾ ആരാ…നിങൾ എന്തിനാ ഒറ്റക്ക് ഈ വഴിക്ക്..””
“ ആഹാ…ഇപ്പോഴാണോ തനിക്ക് ഇത് ചോദിക്കാൻ തോന്നിയത്…എന്നാല് കേട്ടോ ഇത് എൻ്റെ നാടാണ്..പിന്നെ ഞാൻ ഒറ്റക്ക് ആണോ എന്ന്..അപ്പൊൾ താൻ ഇതുവരെ എൻ്റെ പിന്നിൽ നിൽക്കുന്ന ഈ വീരനെ കണ്ടില്ലേ…”
അയ്യാൾ പിന്നിലേക്ക് ചൂണ്ടി…
അപ്പോഴാണ് അവൻ അയാളുടെ പിന്നിലേക്ക് നോക്കിയത്…
പിന്നിലെ കാഴ്ച കണ്ട് അവനൊന്ന് വിറച്ചു…. അവൻ്റെ ദേഹം തളരുന്നപോലെ പോലെ തോന്നി…
great dane ഇന്ന ഇനത്തിൽ എന്ന് തോന്നിക്കുന്ന ഒരു നായ് ആയിരുന്നു അയാളുടെ പിന്നിൽ നിന്നിരുന്നത് ..എന്നാല് ആ നായ അല്ലാതാനും..ഏതോ ഒരു നായക്ക് ക്രോസ് ബ്രെഡിൽ ഉണ്ടായത് പോലെ ആണ്… നിറയെ രോമത്തോട് കൂടിയ ഒരെണ്ണം…
“ എന്താ താൻ പേടിച്ച് പോയോ…അവൻ എന്തോ അവന് നിന്നെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു… തന്നെ കണ്ടപ്പോൾ തോട്ട് ഇങ്ങനെ തന്നെ അടങ്ങി നിൽക്കുക ആയിരുന്നു…സാധാരണ ആരെങ്കിലും എനിക്ക് വഴിമുടക്കിയാൽ ഇവൻ വെറുതെ ഇരികില്ല…
ഇവൻ എടുത്ത് കുടയും അത്രക്ക് കെയറിങ് ആണ്…”