***********
പെട്ടെന്ന് മഹി ഉറക്കത്തിൽ നിന്നും എഴുനേറ്റു…. കുറച്ച് നേരം ഇരുന്നിട്ടും അവൻ ഉറക്കത്തിൽ കണ്ട സ്വപ്നം ഏതാണ് എന്ന് പോലും അവന് ഓർത്ത് എടുക്കാൻ കഴിയുമായിരുന്നില്ല….ആകെ അവക്തം അയ ചില കാഴ്ചകൾ മാത്രം അവൻ്റെ ഓർമയിൽ നിന്നിരുന്നുള്ളൂ…
അവൻ പതിയെ പതിയെ സ്വഭോധത്തിലേക്ക് വന്നു….
അവന് ആകെപ്പാടെ ഒരു വയ്യായ്മ ആയ പോലെ തലയിൽ എന്തോ കനം വച്ചത് പോലെ..മൂക് ഒരെണ്ണം അടഞ്ഞു ഇരുപ്പാണ്…തൊണ്ട വരണ്ടു കിടക്കുകയാണ്….നല്ല ക്ഷീണം… വീണ്ടും കിടക്കാൻ തോന്നുന്നു…
പനി പിടിച്ചോ ദൈവമേ…അവൻ നെറ്റിയിൽ തൊട്ടു നോക്കി…ചൂട് ഇല്ല…
ഇന്നലത്തെ ചാറ്റ മഴി പണി തന്നു എന്ന് മനസിലായി….ഇന്നാണ് ഇന്ന് തന്ന ലൊക്കേക്ഷനിലേക്ക് പോകേണ്ടത് ആണ്…ക്ഷീണത്തിൽ കിടന്നാൽ ഒട്ടും ശെരി ആകില്ല..
അവൻ അടുക്കളയിലേക്ക് ചെന്നു..പതിവ് പോലെ അമ്മായി അടുക്കളയിൽ ഉണ്ട്… അവൻ നോക്കി പ്രിയയുടെ മുറി ഇപ്പോഴും അടഞ്ഞു കിടപ്പാണ്….
ഇവൾ പോയില്ലേ ഇന്ന്… അവൻ ആലോചിച്ചു….
“ അമ്മായി അവള് എഴുന്നേറ്റില്ലേ ഇതുവരെ…” അവൻ രേവതിയോടു തിരക്കി….
“ അവൾക്ക് ചെറിയ പനി മോനെ രാവിലെ എഴുനേൽക്കാൻ സമയം ആയിട്ടും കാണാത്തത് കൊണ്ട് ഞാൻ പോയി നോക്കിയപ്പോൾ മൂടി പുതച്ച് ഉറക്കമാണ്…എന്തോ സംശയം തോന്നി തൊട്ട് നോക്കിയപ്പോൾ പനിക്കുന്നുണ്ട്…
ഇന്ന് കട തുറക്കണ്ട എന്ന് പറഞ്ഞിട്ടുണ്ട്…”
“ കുറച്ച് മുന്നേ എഴുന്നേൽപ്പിച്ച് ചൂട് വെള്ളം കൊടുത്തിട്ടുണ്ട് .. ഇപ്പൊൾ ആവി പിടിക്കുവായിരിക്കും…”
ഇന്നലത്തെ കാഴ്ച ആയിരിക്കും അവളുടെ ഈ പനിക്ക് കാരണം എന്ന് അവൻ ഓർത്തു…. പല തവണ ഈ സംഭവം അമ്മായിയോട് പറയാൻ തയ്യാർ ആയത് ആണ്…പക്ഷെ അവളെ ഓർത്താണ് പറയാതെ ഇരുന്നത്തും…