അക്ഷയ്മിത്ര 3
Akshyamithra Part 3 | Author : Micky
[ Previous Part ] [ www.kkstories.com]
സ്വൽപ്പം താമസിച്ചു’ എന്ന ക്ലീഷേ ഡയലോഗ് ഞാൻ വീണ്ടും പ്രയോഗിക്കുകയാണ്.. ആരും എന്നെ തെറിവിളിക്കല്ല്.. സാഹചര്യം അങ്ങനെ ആയിപോയതുകൊണ്ടാണ് കഥ വരാൻ വൈകിയത്.. ഇനി ആവർത്തിക്കില്ല.. സത്യം☹️
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇനി കഥയിലേക്ക്..
—————————
അക്ഷയ്മിത്ര-3️⃣
———————–
അതേസമയം എന്റെ മാറിൽ നിന്നും പതിയെ മുഖമുയർത്തി എന്റെ കണ്ണുകളികേക്ക് നോക്കിയ മിത്ര..
““ഞാ…ഞാനും അപ്പൂസിന്റെ കൂടെ വന്നോട്ടെ.? എന്നേകൂടെ കൊണ്ടോവൊ അപ്പൂസിന്റെ കൂടെ..?””
—————————▶️
→തുടർന്ന് വായിക്കുക↓⏸️
“”ഞാ.. …………….. ഞാനും വരുവാ അപ്പൂസിന്റെ കൂടെ എന്നെക്കൂടി കൊ.. ……. കൊണ്ടോ അ… …….. അപ്പൂസെ”” …….. ……………………………………….
ഇരു കൈകൾക്കൊണ്ടും എന്നേ വരിഞ്ഞുമുറുകിയ മിത്ര എന്റെ മാറിൽ പറ്റിചേർന്ന് നിന്ന് മുളചീന്തുംപോലെ പൊട്ടികരഞ്ഞുകൊണ്ട് എന്നോടത് പറഞ്ഞപ്പോൾ അവൾ പറഞ്ഞതൊക്കെ കേട്ട് ഞെട്ടിതരിച്ചുപോയ ഞാൻ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഒരു ശിലകണക്കെ അവിടെതന്നെ തറഞ്ഞ് നിന്നുപോയി..😳 ആ നിമിഷം എന്ത് പറയണം..? എങ്ങനെ പ്രവർത്തിക്കണം.? എന്നറിയാതെ എന്റെ ഉള്ളുമുഴുവൻ ശൂന്യമായതുപോലെ എനിക്ക് തോന്നി..
അവിടെ ഉണ്ടായിരുന്ന പൂർണിമ ആന്റിയുടേയും, ആദിയുടേയും, അഞ്ജുവിന്റേയും, ആ മറ്റ് രണ്ട് പെൺകുട്ടികളുടേയും അവസ്ഥയും മറിച്ചായിരുന്നില്ല… മിത്ര പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെതന്നെ നിൽക്കുകയായിരുന്നു അവരും —– എന്നേയും മിത്രയേയും അവരെല്ലാവരും മാറിമാറി നോക്കുന്നുണ്ടായിരുന്നു.. എന്നാൽ മിത്രയുടെ പെട്ടന്നുള്ള ഈ പ്രവർത്തിയിൽ അന്തളിച്ചുപോയ ഞാൻ അങ്ങനെ ചിലർ അവിടെ നിൽപ്പുണ്ട് എന്ന കാര്യംപോലും പാടെ വിട്ടുപോയിരുന്നു..