മോഡേൺ ലൈഫ്
Modern Life | Author : Kattalan
ആ ഗ്രാമത്തിലെ ഏക മോഡേൺ പെൺകുട്ടി ഞാനായിരുന്നു. മോഡേൺ കളിച്ചു നടന്ന ഞാൻ പഠിത്തത്തിൽ ലോക പരാജയം ആരുന്നു. എങ്കിൽ പിന്നെ എന്നെ കുറച്ചു കൂടി മോഡേൺ ആക്കി ഒരു ഫാഷൻ മോഡൽ ആക്കാൻ എൻ്റെ മമ്മി തീരുമാനിച്ചു. അതിനാണ് ഇപ്പൊ എന്നെ മമ്മിയുടെ കൂട്ടുകാരി ലിസ ആൻ്റിയുടെ വീട്ടിൽ താമസിച്ച് ബ്യൂടിഷ്യൻ ആയ ലിസ ആൻ്റിയുടെ കൂടെ താമസിക്കാൻ വിടുന്നത്.
സിറ്റിയിൽ ബസിറങ്ങിയ ഞാൻ ഗൂഗിൽ മാപ്പിൽ ലൊക്കേഷൻ അയച്ചത് നോക്കി ഒരു യൂബർ ടാക്സി പിടിച്ച് ആൻ്റിയുടെ ഫ്ലാറ്റിനു മുന്നിൽ ചെന്നിറങ്ങി. പ്രതീക്ഷിച്ച പോലെ ലക്ഷ്വറി ഫ്ലാറ്റ് ഒന്നും അല്ല, ഒരു ചെറിയ പഴയ ഫ്ളാറ്റിൽ ആണ് അവരുടെ താമസം. ഒറ്റനോട്ടത്തിൽ കുറച്ച് പേടി തോന്നും. വർഷങ്ങളായി പെയിൻ്റ് ചെയ്യാതെ മുഴുവൻ പായൽ ഉണങ്ങിപ്പിടിച്ച് ഒരു പ്രേതാലയം പോലെ ഒരു കെട്ടിടം.
അവിടെ വളരെ കുറച്ചു അപ്പാർട്ട്മെൻ്റുകൾ ഉള്ളൂ. ഉള്ളതൊക്കെ ആൾതാമസമില്ലാത്തവയാണ്. കാലപ്പഴക്കം മൂലം നശിച്ച വാതിലുകളും ജനലുകളും പൊളിഞ്ഞു എട്ടുകാലി വല കെട്ടി കിടക്കുന്നു. മുകളിലേക്ക് കയറാൻ ലിഫ്റ്റ് നോക്കിയപ്പോൾ ഗ്രില്ലിലെ വല കണ്ടപ്പോൾ തന്നെ ഞാൻ ബാഗും വലിച്ചു തൂക്കി കെട്ടിടത്തിന് നടുവിലുള്ള ഇരുണ്ട,
ഇടുങ്ങിയ സ്റെറപ്പിൽ കുടി മുകളിലേക്ക് കയറാൻ തീരുമാനിച്ചു. സ്റ്റെപ്പ് മുഴുവൻ മണ്ണും പൊടിയും.ഞാൻ മുകളിലേക്ക് കയറി. സ്റ്റെപ്പ് പകുതി ആയപ്പോൾ ചുവന്ന സാരി ധരിച്ച് ഒരു 28 വയസു തോന്നുന്ന കറുത്ത് മെലിഞ്ഞ സുന്ദരിയായ പെണ്ണ് കുപ്പിവളയും കൊലുസും കിലുക്കി മുറുക്കാൻ ചവച്ചുകൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി താഴേക്കിറങ്ങി വരുന്നു. ഞാൻ സ്റ്റെപ്പിൽ ഒതുങ്ങി നിന്നു.