വില്ലൻ
Villan | Author : Vicky
(ഇത് ഒരു റിവഞ്ച് സ്റ്റോറി ആണ് താൽപര്യം ഉള്ളവർക്ക് വായിക്കാം)
ഫാം ഹൗസിലെ ഗോഡൗണിൽ രക്തം പുരണ്ട കത്തികഴുകി കൊണ്ടിരിക്കുമ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ നിഹാരികയുടെ കോൾ വരുന്നത്
നിഹാരിക: ഹലോ ഋഷിൻ എ ഗുഡ് ന്യൂസ് ഫോർയു ആരതി 6 മാസങ്ങൾക്ക് ശേഷം കണ്ണുതുറന്നു താൻ എവിട വേഗം വാ
ഞാൻ: സത്യമാണോ താൻ പറയുന്നത്
നിഹാരിക: അതെ ഋഷിൻ അവളുടെ കാര്യത്തിൽ ഞാൻ തന്നോട് കള്ളം പറയില്ലന്ന് നിനക്കറിയാമല്ലോ
ഞാൻ:അറിയാം ഞാൻ ഉടൻ എത്താം എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ
നിഹാരിക: ഒരാഴ്ച്ച കൂടി കഴിഞ്ഞാലെ വെന്റിലേറ്ററിൽ നിന്ന് മാറ്റുവാൻ സാധിക്കുമോ? എന്ന് പറയാൻ സാധിക്കു
ഞാൻ : എനിക്ക് അവളെ പഴയ പോലെ കിട്ടുമോ ?
നിഹാരിക: നമുക്ക് പ്രാർത്ഥിക്കാം പിന്നെ അവൾ അങ്ങനെ തോൽക്കില്ലല്ലോ ആ 6 എണ്ണവും 3 ദിവസം പിച്ചിചീന്തിയിട്ടും അവളോട് കാണിക്കാവുന്ന ക്രൂരത എല്ലാം കാട്ടിയിട്ടും അവൾ പിടിച്ചു നിൽക്കുന്നില്ലെ അങ്ങനെ ഉള്ള അവൾ തിരിച്ചു വരും ഋഷി നീ എനിക്ക് ഒരു വാക്ക് തരാമോ?
ഞാൻ: എന്താ നിഹാരിക
നിഹാരിക: അവൾ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോൾ അവളെ ഈ അവസ്ഥയിൽ എത്തിച്ച ഒരുത്തനെയും ജീവിതത്തിൽ അവൾ ഫേയ്സ് ചെയ്യാൻ ഇടവരരുത് ആരതിയോട് കാട്ടിയ ക്രൂരത അവൻമാർ ആരോടും ഒരു പെണ്ണിനോടും കാണിക്കരുത്
ഞാൻ: അവൻമാരെ ഞാൻ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ നിഹാരിക അവൾ മടങ്ങി എത്തുമ്പോൾ അവൻമാർ ഭൂമിയിൽ ഉണ്ടാവില്ല എല്ലാം തീർത്തിട്ടെ ഞാൻ അവൾക്ക് മുന്നിൽ എത്തു അത് വരെ നീയുണ്ടാവണം അവൾക്ക് ഒപ്പം ഇത്രയും പറഞ്ഞ് ഋഷി ഫോൺ കട്ട് ചെയ്തു