പെട്ടന്നാണ് ദുരെ റോട്ടിൽ കൂടെ രണ്ടു ജീപ്പുകൾ പാഞ്ഞു വരുന്നത് ശ്രീ കുട്ടൻ കാണുന്നത്
“ചേച്ചി രണ്ട് ജീപ്പ് ഇങ്ങോട്ട് വരുന്നുണ്ട്”
“ജിപ്പോ?????”
അവനെ വിശ്വാസം ഇല്ലാത്ത കൊണ്ട് തന്നെ വർഷ തല ഉയർത്തി നോക്കി ശെരിയാണ് രണ്ടു ജീപ്പ് വെട്ടം വരുന്നുണ്ട് എന്ത് ചെയ്യും ഇങ്ങോട്ട് ആരേലും. വരുന്നതാണോ ഇവന്റെ മുന്നിൽ പെട്ടത് തന്നെ അബദ്ധമാ പോരാത്തതിന് വേറെ ആളുകൾ കണ്ടാൽ അത് മതി തത്കാലം ഒളിക്കാം അവളുടെ ഉള്ളൊന്നു കാളി പെട്ടന്ന് അടുത്തുള്ള വള്ളി പയർ ചുറ്റി കിടക്കുന്ന ഒരു ചെറിയ ഒരു കുറ്റിചെടിയുടെ ഇടയിലേക്ക് അവൾ നുഴഞ്ഞു കയറി…
കിട്ടിയ തക്കത്തിന് ശ്രീക്കുട്ടനും അവളുടെ പുറകെ അ കുറ്റി കാട്ടിലേക്ക് കയറി.. പുറത്ത് വള്ളി പയർ ഉണ്ടേലും അതിന്റെ ഒരു വശത്തൂടെ ശ്രെദ്ധിച്ചു നോക്കിയാൽ അവർ രണ്ടു പെരും അതിന്റെ ഉള്ളിൽ ഉള്ളത് പുറത്തുന്നു കാണാമായിരുന്നു എന്നാൽ അങ്ങനെ കാണണമെങ്കിൽ വഴിയിൽ നിന്നും കാട്ടിലേക്ക് കയറണമായിരുന്നു.. അതാരും ചെയ്യാൻ പോകുന്നില്ലെന്നു ശ്രീക്കുട്ടന് അറിയാമായിരുന്നു…
‘എടാ ചെക്കാ നീ എങ്ങോട്ടാ”
സ്ഥലം കുറഞ്ഞ അ ഇടയിലേക്ക് ഒപ്പം അവനും കേറിയത് കണ്ട് ദേഷ്യം വന്ന വർഷ അവനോടു ചൂടായി…
“ചേച്ചി മിണ്ടല്ലേ അത് പോലിസ് ആണെന്ന തോന്നുന്നേ”
“പോലീസോ???”
വർഷയുടെ ചങ്ങൊന്നു കാളി..