Forgiven 1
Author : Villi Bheeman | Previous Part
ആദ്യ ഭാഗം വായിച്ചു കഴിഞ്ഞു വായിക്കുക..
Forgiven 2
ഞാൻ ചോദിച്ചു വാങ്ങിയ സമയം ഒരുപാട് കഴിഞ്ഞു പോയിരിക്കുന്നു..ഒന്നിച്ചു ജീവിക്കാൻ സമയം ആയിരിക്കുന്നു…
🎵 നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്..എൻ മുന്നിൽ നീ പുലർകന്യയായ്🎵…
അങ്ങനെ പാട്ടു ആസ്വദിച്ചു വന്നപ്പോൾ ആയിരുന്നു ഗോപുവിന്റെ മൊബൈൽ റിങ്ങുചെയുന്നത്….
ഇത് ആരാണവോ.ഞാൻ കാറിന്റെ സ്പീഡ് കുറച്ചു ആളെ ഒന്നും നോക്കി…
“ബോസ്സ് ഒരു പ്രശ്നമുണ്ട്”..
സേവി ആയിരുന്നു വിളിച്ചതും ഗോപൂവിന്റ കുട്ടുക്കാരനാണ് ഷോറൂമിൽ കൂടെ വർക്കും ചെയ്യുന്നേ..
“എന്നാടാ..”…
“ഡോക്ടറുടെ വണ്ടി ഒന്നും മുട്ടി..”…
“ആരാ ഓടിച്ചേ..”…
“അനി അണ്ണൻ..”…
“അങ്ങേരോട് കാറിൽ തൊടരുത് എന്നു പറഞ്ഞതല്ലേ “…
ഗോപുസ് കുറച്ചു കലിപ്പായി.പുതുവെ സൈലന്റ് ആണെങ്കിലും ചില സമയം എന്റെ ഭർത്താവ് നമ്മടെ കൈയിൽ നിൽക്കില്ല.പക്ഷേ എന്നോട് ദേഷ്യം ഒന്നും കാണിക്കില്ല..
“നീ ഇല്ലാതെ സമയം ഷോ കാണിക്കാൻ നോക്കിയതാണ് “….
“അണ്ണനും അങ്ങെനെയുണ്ട് “…
“പ്രശ്നമാണ്”…
“വണ്ടി..”…
“പോളിഷ് ചെയാം..”…
“ആളെ വീട്ടിൽ കൊണ്ടാക്കി വേണ്ടത് ചെയ്യു..”…
എല്ലാവരോടും സ്‌നേഹമാണ് പക്ഷേ അതു കാണിക്കാൻ അറിയില്ല…
“ഓക്കേ..”…
സേതു❤️🩹
നല്ല മൂഡിൽ പാട്ടു കേട്ടുയിരുന്നപ്പോൾ ആണ് സേവിയുടെ കോൾ വന്നത്.