“ആഹാ ചേച്ചി..”.എന്നു പറഞ്ഞു സ്‌നേഹയും പുറകെ ഇറങ്ങി…
രണ്ടും അടുക്കളയിലേക്ക് കയറി ഞങ്ങൾ പുറത്തേക്കു…
ഞാൻ കാറിന്റെ താക്കോൽ സഞ്ജുവിന്റെ കൈയിൽ കൊടുത്തു…
അവൻ കാർ കൊണ്ടു ചെന്നു നിർത്തിയതോ ടൗണിലെ ഒരു ഫൈവ്സ്റ്റാർ ബാറിന്റെ മുന്നിലും.
ഞാനവനെ ദേഷ്യത്തിൽ ഒന്നും നോക്കി..
“നിനക്ക് കിട്ടിയതും ഒന്നും പോരെ “…
“പേടിക്കണ്ട അളിയാ,കുപ്പി കൊണ്ടുവരും മേടിച്ചു പോണം “…
സഞ്ജു മൊബൈൽ എടുത്തു ആരെയോ വിളിച്ചു എത്തിയെന്നു പറഞ്ഞു…
“എത്രപേരുടെ പ്രോഗ്രാമാണ്..”…
“നമ്മൾ ഫാമിലി.ചേട്ടന്റെ ഫ്രണ്ട്‌സ്.നമ്മടെ കമ്പനിലെ ജോലികാരും കാണും “…
ബാറിന്റെ അകത്തുനിന്നും രണ്ടു കബോർഡ് ബോക്സ് പിടിച്ചു രണ്ടു പേര് കാറിന്റെ അടുത്തേക്കും വന്നു…
സഞ്ജു പുറത്തേക്കും ഇറങ്ങി അത് മേടിച്ചു ഡിക്കിൽ വെച്ചു.രണ്ട് കുപ്പിയും കൊണ്ടു കാറിലേക്കും കേറി സിറ്റിന്റെ അടിയിൽ കേറ്റിവെച്ചു…
“ഇത് ആർക്കാ “..
“നമ്മക്ക് വേണ്ടേ.”…
“ഞാൻ കുടിക്കില്ലടാ..’…
“ചേച്ചി പ്രേശ്നമാണോ..”…
“അല്ല “…
സഞ്ജു കാർ അവിടെന്നു വീട്ടിലേക്കും എടുത്തു.
ഞാൻ സിറ്റിലേക്കും കിടന്നു കണ്ണുകൾ അടച്ചു..
——————————————————
🌀🌀🌀
“ഇന്നലെ എന്തായിരുന്നു ഒരു ബഹളം “…
“അജുവിന്റ റിസൾട്ട് വന്നപ്പോൾ..”…
“കൈയിൽ ഒരു ഗ്ലാസ് ഉണ്ടായിരുന്നലോ “…
“വെറും ബിയർ എല്ലാംവരും നിർബന്ധിച്ചപ്പോൾ”…