അച്ഛൻ രാജ ശേഖരൻ മാർവാഡിയുടെ പക്കൽ നിന്നും വാങ്ങിയ ഭാരിച്ച തുകയ്ക്ക് ആരംഭിച്ച ബിസിനസ്സ് തകർന്നപ്പോൾ വീടും വാഹനം പോലും വിറ്റ് ഒറ്റപ്പെട്ട സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു….
ഭാര്യയും ഏകമകൾ സുമവും ഒത്ത് സ്ഥലത്തെ ജന്മി മുത്തു നാടാരുടെ ഒരു ബംഗ്ലാവ് കണക്ക് വീട് പ്രൗഡിക്ക് വേണ്ടി വാടകയ്ക്ക് എടുത്തെങ്കിലും വാടക മാസങ്ങളോളം കുടിശിഖ കിടന്നു…..
മുത്തു നാടാർ നിരന്തരമെന്നോണം വാടകയ്ക്ക് പോയെങ്കിലും അവധി പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു…
അന്നൊരു ദിവസം…
രാജശേഖരനും ഭാര്യ ഭാമിനിയും അകന്ന ബന്ധത്തിൽ ഒരു കല്യാണത്തിനായി പോയി….
അടുത്ത നാൾ ഒരു പ്രോജക്ട് സമർപ്പിക്കാനുള്ളത് കൊണ്ട് സുമം പോകാൻ കൂട്ടാക്കിയില്ല…
വൈകും മുമ്പേ എത്തി കൊള്ളാമെന്ന് ഉറപ്പിന്മേൽ രാജശേഖരനും ഭാര്യയും യാത്രയായി….
അതറിയാതെ… തൊട്ടു പിന്നാലെ മുത്തു നാടാർ വീട് ലക്ഷ്യമാക്കി നടന്ന് വരുന്നത് കണ്ട സുമം സൂത്രത്തിൽ ജനലുകൾ വലിച്ചടച്ചു…
മുത്തു നാടാരെ ഇതിന് മുമ്പ് ഒരു തവണയെങ്ങാനേ സുമം കണ്ടിട്ടുള്ളൂ…
കണ്ടാൽ തന്നെ ഭയം തോന്നും…
ആറടിയോളം പൊക്കം…
മുണ്ടും സിൽക്ക് ജുബയും വേഷം…
കൊമ്പൻ മീശ
നിത്യവും കൃത്യമായി ഷേവ് ചെയ്യുന്ന ശീലമില്ല…അത് കൊണ്ട് തന്നെ നരച്ച കുറ്റിത്താടിയാണ്
നെഞ്ച് നിറയെ നരച്ച മുടി…. അതിൽ അലസമായി കിടക്കുന്ന ചങ്ങല കണക്ക് സ്വർണ്ണ മാല…
60 വയസ്സെങ്കിലും വരും… പക്ഷേ ആ ശരീരം അതിനെ മറയ്ക്കും…
അയാൾ കോനായിൽ കയറി ബെല്ലടിച്ചു…
” ഇവിടാരുമില്ലേ?”