പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3
Perillatha Swapnangalil Layichu 2.3 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
വിചിത്ര സ്വപ്നം
സമീറിന്റെയും ലോഹിതിന്ടെയും വീടുകൾ തമ്മിൽ ഒരുപാട് ദൂരം ഒന്നും ഉണ്ടായിരുന്നില്ല. ഹൃതികിന്റെ വേറൊരു ജില്ലയിലും. പക്ഷെ ഹൃതികിന്റെ അമ്മ അവന്റെ ചേട്ടന്റെ കൂടെ തിരുവനന്തപുരത്ത് ആണ് ഉള്ളത്, അതുകൊണ്ട് അവൻ ഇപ്പൊ അങ്ങോട്ട് ആണ് പോവുന്നത്. കേരളം വരെയുള്ള യാത്രയിൽ അവർ ഒരുമിച്ചായിരുന്നു.
“ഹാലോ മമ്മി… ഹാലോ ബ്രോ. രണ്ട് പേർക്കും സുഖമാണ് എന്ന് വിശ്വസിക്കുന്നു” വീടിന്റെ മുന്നിൽ ഓട്ടോയിൽ വന്ന ഇറങ്ങിയതും, അവരെ കണ്ടതും ഹൃതിക് ചോദിച്ചു.
“മോനെ നീ ആകെ മാറി പോയലോ…” കൂറേ കാലും കൂടി കണ്ടപ്പോ കണ്ണ് ചെറുതായി നനഞ്ഞ് കൊണ്ട് അമ്മ ചോദിച്ചു. മുഖം മുഴുവൻ തലോടുകയും ചെയ്തു. ഒരു ഹാൻഡ് ബാഗും പിന്നെ ഒരു സൂട്ട് കേസും ആയിട്ടാണ് ഹൃതിക് വന്നത്. അവിടെ പണിക്ക് നിൽക്കുന്ന ചേച്ചി അവന്റെ ബാഗ് എടുക്കാൻ ആയിട്ട് അങ്ങോട്ടേക്ക് വന്നു.
“വേണ്ട ചേച്ചി, അവിടെ തന്നെ വെച്ചേക്ക്… എല്ലാം അവൻ തന്നെ എടുത്തോളും” ചേട്ടൻ പറഞ്ഞു. ആഹ്, ഒരു മാറ്റവും ഇല്ല. ഇനി ഇപ്പൊ കുറച്ച് കാലം ഇതൊക്കെ തന്നെ ആയിരിക്കും. എന്നൊക്കെ മനസ്സിൽ കരുതികൊണ്ട് അവൻ ചേട്ടനെ നോക്കി നന്നായി ഒന്ന് ചിരിച്ചു. ബാഗൊക്കെ ആയിട്ട് അവൻ തന്നെ ഉള്ളിലേക്ക് കേറി. അമ്മ നല്ല പുട്ടും കടലയും പപ്പടവും ഉണ്ടാക്കി വെച്ചിട്ട് ഉണ്ടായിരുന്നു, ഹൃതിക്കും ചേട്ടൻ ടേബിളിൽ ഇരുന്നു.