അടുത്ത കുറച്ച് ദിവസങ്ങൾക്ക് ശേഷം…
ഹൃതിക്കും ശ്രുതികയും ലൈബ്രറിയിൽ കുറച്ച് നേരമായി സംസാരിച്ച് ഇരിക്കുക ആയിരുന്നു. ഉച്ച സമയം ആയിട്ടും കൂടി ഒട്ടും വെളിച്ചം ഉണ്ടായിരുന്നില്ല, അവിടെ ഉണ്ടായിരുന്ന ജന്നലിന് നേരെ മഴ പെയ്ത് പുറത്തേക്ക് ഉള്ളത് എല്ലാം ഒരു മങ്ങിയ കാഴ്ച മാത്രം ആയിരുന്നു. ചെറുതായി തുറന്നിട്ടത് കൊണ്ട് തന്നെ, ചെറുതായി മഴ ചാറ്റൽ ഉള്ളിലേക്ക് വന്നു.
“എനിക്ക് ഡയറക്റ്റ് ആയിട്ട് കാര്യം പറയാൻ നല്ല ചമ്മൽ ഉണ്ട്, പക്ഷെ നിനക്ക് ഇതുവരെ ഉള്ള സംസാരങ്ങളിൽ നിന്നും കാര്യം പിടികിട്ടി എന്ന് എനിക്ക് മനസ്സിലായി. പ്ളീസ്, എനിക്ക് നിന്ടെ ഒരു മറുപടി വേണം (T)” ശ്രുതിക അൽപ നേരത്തെ സംസാരത്തിന് ശേഷം ചോദിച്ചു.
“എനിക്ക് താല്പര്യം ഇല്ലടാ, അറിയില്ല എനിക്ക്. നിനക്ക് കുറച്ച് കഴിയുമ്പോ ചിലപ്പോ വേണ്ടായിരുന്നു എന്ന് തോന്നുന്നതും (T)”
“അതൊക്കെ അപ്പൊ നോക്കിയാ പോരെ (T)”
“അതാണ്. എനിക്ക് ഇങ്ങനെ ഒരു പരീക്ഷണത്തിന് നിക്കാൻ ഒന്നും താല്പര്യം ഇല്ല. എന്റെ കാര്യം ഒന്നും എനിക്ക് തന്നെ അറിയില്ല, ഇപ്പോഴും പല പല ചിന്തകളിൽ ആണ് ഞാൻ (T)” ഹൃതിക് പറഞ്ഞു. ഇത് കേട്ടതും അവളുടെ മുഖം വാടി തുടങ്ങി.
“ഒരു കാര്യം ചെയാം, പക്ഷെ അതിന് മുന്നേ നീ ഒരു കാര്യം ചെയ്യണം (T)” അവൻ തുടർന്നു. വല്യ ആകാംഷയോട് കൂടി അവൾ അവനെ നോക്കി ഇരുന്നു. ഇതേ സമയം അത്യാവശ്യം കാറ്റ് അടിച്ചത് കാരണം ജന്നൽ മുഴുവനായി തുറന്നു. ആ ചാറ്റൽ മഴ അവളുടെ അവളുടെ മുഖം മൊത്തമായി പരതി. പെട്ടന് തന്നെ അവൾ കണ്ണും പൂട്ടി ഇരുന്നു. വേഗം തന്നെ ഞാൻ പോയി ജനാല അടച്ചു, അവൾ കണ്ണുകൾ തുറന്നു. നെറ്റിയിൽ നിന്നും ഉരുണ്ട് വന്ന മഴ തുല്ല് അവളുടെ കണ്ണുകളിലൂടെ പുറത്തേക്ക് ചാടി. ആ ഒരു നിമിഷം മാത്രം അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നത് പോലെ അവന് തോന്നി. തണുപ്പ് കാരണം കവിളും ചുവന്നിരുന്നു.