“വേണ്ട വേണ്ട… എല്ലാം എനിക്ക് മനസ്സിലായി. അടുത്ത ആളെ കണ്ടുപിടിക്കണം ഞാനും കൂടെ വരണം എന്ന് അല്ലെ, എനിക്ക് ഇപ്പൊ വേറെ എന്താ പണി അല്ലെ” ഹൃതിക് ചിരിച്ച് കൊണ്ട് അവന്ടെ കൂടെ പോവാം എന്ന് മറുപടി കൊടുത്തു.
ലോഹിത് കോളേജിലുടെ ത്രിവേണിയുടെ കൂടെ ഹോസ്റ്റലിൽ താമസിച്ചാ ആരെയെങ്കിലും കാണാൻ പറ്റുമോ എന്ന് അന്വേഷിച്ച് നടക്കുക ആയിരുന്നു. അവിടെ ഉള്ളവരോട് എല്ലാം ചോദിച്ച് മനസ്സിലാക്കിയ ശേഷം അവൻ ഒരാളെ പരിചയപെട്ടു. കുറച്ച് നേരം സംസാരിച്ച ശേഷം അവൻ അവരോട് ത്രിവേണി ഡിവോഴ്സ് അവൻ ഉള്ള കാരണം അവൻ തിരക്കി.
17 വർഷം മുന്നേ ആയിരുന്നു ത്രിവേണിയുടെ വിവാഹം കഴിഞ്ഞത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ആയിരുന്നു അവളുടെ ഭർത്താവിന്റെ പണി. കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോ തന്നെ അവർക്ക് ഒരു കുട്ടി ഉണ്ടായി. അവൻ ഉണ്ടായി ഏകദേശം 10 വർഷം കഴിയുമ്പോ ആണ് പ്രേശ്നങ്ങൾ തുടങ്ങുന്നത്, അവളുടെ മോന് ഭയങ്കര ശ്വാസമുട്ടലും ചുമയും വന്നു, ന്യൂമോണിയ ആയിരുന്നു. എന്തോ സംശയം തോന്നിയ ഡോക്ടർ ചില ടെസ്റ്റുകൾ നടത്തി, റിസൾട്ട് വന്നപ്പോഴാണ് അറിഞ്ഞത് അവന് സിസ്റ്റിക് ഫിബ്രോസിസ് എന്ന അസുഖം ആണ് എന്ന്. സാദാരണ ഒരു അസുഖം അല്ലായിരുന്നോ അത്, ഇത് ഒരു ജനതിക രോഗം ആയിരുന്നു, ഒന്നെങ്കിൽ അമ്മയുടെ അടുത്ത് നിന്നും അല്ലെങ്കിൽ അച്ഛന്റെ അടുത്ത് നിന്നും കിട്ടിയത്. അങ്ങനെ അവരെ രണ്ട് പേരെയും ടെസ്റ്റ് ചെയ്തു, അവന് ആ അസുഖം കിട്ടിയത് അവന്റെ അമ്മയുടെ അടുത്ത് നിന്നായിരുന്നു. താൻ കാരണം തന്റെ മോന് ഈ അവസ്ഥ വന്നത് എന്ന കാര്യം അവളെ തളർത്തി. തുണയായി കൂടെ നിൽക്കേണ്ട ഭർത്താവ് അവളെ കൂറ്റപ്പെടുത്തി, ഇതിന്റെ ഇടയിൽ എപ്പഴോ അവൾക്ക് അശ്വമായി മാറിയത് ഈ സിഗറേറ്റ് വലി ആയിരുന്നു. മകന് ഇങ്ങനെ ഒരു അസുഖം കൊടുത്തതിന്റെ ദേഷ്യം തീർക്കാൻ അയാൾ ഇവളുടെ ഈ ദൂശീലം ഒരു മുതൽക്കൂട്ട് ആയി എടുത്തു. പണത്തിന്റെ സ്വാധീനം പോലും ഇല്ലാതെ അയാൾക്ക് ആ ഡിവോഴ്സ് ശെരിയാകാൻ സാധിച്ചു. മകനെ നോക്കാൻ പറ്റാതെ ഒരു അമ്മയെ തനിക്ക് ഭാര്യയായി വേണ്ടാ എന്ന ആളുടെ ആവിശ്യം അയാൾ സാധിച്ചു. ഇപ്പൊ സ്വന്തം മകനെ ഒന്ന് കാണണോ ഫോണിലൂടെ സംസാരിക്കാനോ പോലും അയാൾ സമ്മതിക്കില്ല.