എല്ലാം കേട്ട് ഞെട്ടളോട് ലോഹിത് അവിടെ നിന്നു.
“അല്ല ഇങ്ങനെ ഒരു അസുഖം ഉണ്ടായിരുന്നെങ്കിൽ ത്രിവേണി എന്തിനാണ് കല്യാണം ഒക്കെ കഴിച്ചത്” ലോഹിത് അവന്റെ സംശയം ചോദിച്ചു.
“അവൾക്ക് ഈ അസുഖം ഇല്ല. ആ രോഗത്തിന്റെ വെറുമൊരു വാഹിക മാത്രം ആയിരുന്നു, പാരമ്പര്യമായി കുടുംബത്തിൽ ഉണ്ടാവും, പക്ഷെ അസുഖം ബാധിച്ചത് അവളുടെ മകന് ആയിരുന്നു എന്ന് മാത്രം. പിന്നെ ഈ കാര്യം ഞാൻ നിന്നോട് പറഞ്ഞു എന്ന് അവളോട് പറയരുത് കേട്ടോ” ആ കുട്ടി ലോഹിതിനോട് പറഞ്ഞു. അവൻ സമ്മതിക്കുകയും ചെയ്തു.
ഈ കഥ കേട്ടതോട് കൂടി അവളുടെ മുന്നിൽ പോവാൻ ഉള്ള ധൈര്യം അവന് ഇല്ലാതെ ആയി, ഈ കാര്യം ഇവൻ അറിഞ്ഞത് അവൾ അറിയാതെ ഇരിക്കാൻ കഴിയുന്നതും അവളുടെ മുന്നിൽ പോവാതെ ഇരിക്കുക ആണ് നല്ലത് എന്ന് അവന് തോന്നി. മൂന്നാം സെമെസ്റ്റെർ പരീക്ഷകൾ ഏതാനും ദിവസങ്ങൾക്കുളിൽ തുടങ്ങുന്നത്കൊണ്ട് തന്നെ അത് ഒരു ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലായിരുന്നു, ഏല്ലാവരും അവർ അവരുടെ കാര്യത്തിൽ തിരക്കിൽ ആയിരിക്കും.
രാത്രി ഹോസ്റ്റലിൽ
“ഭാഗ്യം.. ഇന്നെകിലും നിങ്ങൾ രണ്ടാളും കൃത്യ സമയത് ഇങ്ങോട്ടേക്ക് ഒക്കെ വന്നലോ. അല്ലെങ്കിൽ ഞാൻ ഇവിടെ വന്ന് ഒറ്റക്ക് ഇരിക്കും, നിങ്ങൾ ഇങ്ങനെ കറങ്ങി നടക്കും” സമീർ പറഞ്ഞു.
“അപ്പൊ കഴിഞ്ഞാ കൊല്ലം ഒക്കെയോ, ഞങ്ങൾ രണ്ടാളും ഇവിടെ ഉണ്ടാവുമ്പോ നീ മറ്റവളുടെ കൂടെ ഉണ്ടാകാൻ പോവുമായിരുന്നാലോ” ഹൃതിക് മറുപടി കൊടുത്തു.
“അതൊക്കെ പണ്ട് അല്ലേടാ, അതൊന്നും ഇപ്പൊ പറയണ്ട കാര്യം ഇല്ല. എന്നാലും കാലചക്രം കറങ്ങി തിരിഞ്ഞ് എന്നോട് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല. പക്ഷെ നിങ്ങളുടെ കാര്യത്തിൽ എനിക്ക് സന്തോഷമേ ഉള്ളു” സമീർ പറഞ്ഞു. അങ്ങനെ ഹോസ്റ്റലിൽ വരാത്തതിനെ പറ്റി രണ്ട് പേരും കുറച്ച് നേരം തർക്കിച്ചു. ഇതൊക്കെ സംഭവിച്ചിട്ടും ലോഹിതിന്ടെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.