“ഓ അതിന് എന്താ. ആ പിന്നെ കോൺഗ്രാറ്സ്, ഫസ്റ്റ് ഒക്കെ അടിച്ചേലോ, ചിലവ് മസ്റ്റ് ആണേ” അവളുടെ അടുത്തേക്ക് പോയി ലോഹിത് പറഞ്ഞു. പാക്കിങ്ങിന് സഹായിക്കുന്ന പോലെ അവൻ അവളുടെ അടുത്ത് തന്നെ നിന്നു.
“എന്ത് വേണമെങ്കിലും ഞാൻ തരാം. എത്ര കാലം കൂടി കഴിഞ്ഞാണ് അവനെ കാണുന്നത് എന്ന് അറിയാമോ” ത്രിവേണി മറുപടി കൊടുത്തു. അവൾ പിന്നെയും പാക്കിങ് തുടർന്നു, അപ്പോഴാണ് അവൾക്ക് ഒരു കാൾ വന്നത്. ത്രിവേണിയുടെ മുഖത്തെ ആവേശം കണ്ടപ്പോ തന്നെ മനസ്സിലായി അവളുടെ മോൻ ആയിരിക്കും വിളിച്ചത് എന്ന്.
“ആ മോനെ അമ്മ ദേ ഇറങ്ങി, മോൻ എയർപോർട്ടിന്ടെ പുറത്ത് ഇറങ്ങുമ്പോഴേക്ക് അമ്മ അവിടെ ഉണ്ടാവും”
“ഒത്ത് അപ്പൊ നിന്റെ ഐഡിയ തന്നെ ആയിരുന്നു അല്ലെ”. പെട്ടന് ആ ശബ്ദം കേട്ട് ത്രിവേണിയുടെ കയ്യിൽ നിന്നും ബാഗ് താഴേക്ക് വീണു. അവളുടെ ഭർത്താവ് ആയിരുന്നു അപ്പുറത് നിന്നും സംസാരിച്ചത്.
“നല്ല കുറച്ച് ഡോക്ടർമാരെ കാണിക്കാം എന്ന് കരുതിയ ഇവനെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്, അതിനും സമ്മതിക്കിലെ നീ. ആദ്യത്തെ പ്രാവിശ്യം കൊല്ലാൻ നോക്കിട്ട് നടക്കാത്തത് കൊണ്ടാണോടി ചികിത്സ മുടക്കി കൊല്ലാം എന്ന അടുത്ത പ്ലാൻ ഇറക്കിയത്” അയാൾ പറഞ്ഞു. ഇത് കേട്ടതും അവൾ മുട്ട് കുത്തി അവിടെ ഇരുന്നു.
“ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ, ഞാൻ ഇതൊന്നും അറിഞ്ഞില്ല” പൊട്ടി കരഞ്ഞ് കൊണ്ട് ത്രിവേണി ഫോണിലൂടെ പറഞ്ഞു.
“നിർത്തടി നിന്ടെ അഭിനയം. ഇനി മേലാൽ എന്റെ മോനെ വിളിച്ച് ശല്യം ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ…” അയാൾ പറയുന്നതിന് ഒപ്പം അവളുടെ മോൻ കരയുന്ന ഒച്ചയും കൂടി കേട്ടു.