“ഡാ… എന്ത് പണി ആട ഈ കാണിച്ചത്” ലോഹിതിന്ടെ കോളർ പിടിച്ച് കൊണ്ട് സമീർ ചോദിച്ചു.
“നമ്മളോട് എന്തും പറയാൻ ഉള്ള ബന്ധം ഉണ്ട് എന്ന് കരുതി ഒരുമാതിരി മറ്റേടത് വർത്തമാനം പറഞ്ഞാൽ ഉണ്ടാലോ, മൈരേ…” ഹൃതിക്കിന് നേരെ കൈ ചൂണ്ടി ലോഹിത് പറഞ്ഞു. അടുത്ത് ഉണ്ടായിരുന്ന ചെയർ തട്ടി മാറ്റി ഹൃതിക് മുറിയിൽ നിന്നും പുറത്തേക്ക് പോയി.
“ഡാ, ഡാ… ഹൃതികെ നിക്കടാ. നമക്ക് സംസാരിച്ച് തീർക്കാം…” ഹൃതികിന്റെ പുറക്കെ തന്നെ പോയികൊണ്ട് സാം പറഞ്ഞു. കാണിക്കൽ എല്ലാം ചുകന്ന് ലോഹിത് റൂമിൽ തന്നെ നിന്നു.