“ഞാൻ ഒരു കാര്യം പറഞ്ഞാ നിനക്ക് ഒന്നും തോന്നരുത്. ഞാൻ നിന്ടെ പേര് കേട്ടപ്പോ തൊട്ട് ഇത്രെയും കാലം വിചാരിച്ചത് നീ മുസ്ലിം ആണ് എന്നാണ്, ഇപ്പോഴാണ് നീ ക്രിസ്ത്യൻ ആണ് എന്നുള്ള കാര്യം ഞാൻ അറിയുന്നത്” അവന്റെ വീട്ടിൽ ചുമരിൽ ഉണ്ടായിരുന്ന കർത്താവിന്റെ ഫോട്ടോ നോക്കി ലോഹിത് പറഞ്ഞു.
“ഹാഫ്-ഹാഫ്. അമ്മ മുസ്ലിം, അച്ഛൻ ക്രിസ്ത്യൻ. അങ്ങനെ ഇട്ടതാ. എന്റെ പേര് ഇപ്പൊ എന്തായാലും എനിക്ക് എന്താ” സാം മറുപടി കൊടുത്തു. പിന്നെയും അവർ ഓരോ കഥകൾ പറഞ്ഞ് അവിടെ ഇരുന്നു. അവന്ടെ അമ്മച്ചി ചായയും പലഹാരവുമായി വരുകയും ചെയ്തു. അപ്പോഴാണ് സാമിന്റെ അനിയൻ കേറി വന്നത്.
“അഹ്… ഞാൻ ഭയങ്കര ഫേമസ് ആണ് എന്നല്ലേ നീ പറഞ്ഞത്. അതിനുള്ള എല്ലാ ക്രെഡിറ്റും ഇവന് ഉള്ളതാണ്. എന്റെ അനിയൻ ജോയൽ” സമീർ അനിയനെ പരിചയ പെടുത്തികൊടുത്തു.
“ഒന്ന് പോയെ ചേട്ടായി… അങ്ങനെ ഒന്നുമില്ല ചേട്ടാ, ഇവൻ വെറുതെ” ജോയൽ പറഞ്ഞു.
“പണ്ടും ഇവൻ ഇങ്ങനെയാ. എന്തേലും ഒപ്പിക്കും എന്നിട്ട് ചേട്ടായി എന്ന് വിളിച്ച് വരും, എന്നെയും പെടുത്തും…” സാം പറഞ്ഞു. അപ്പോഴേക്കും ജോയൽ ഉള്ളിലേക്ക് പോയി.
“എന്തിനാടാ ആ പാവത്തിന് വെറുതെ…” ലോഹിത് പറഞ്ഞു.
“നീ കഥ കേൾക്ക്… ശെരിക്കും ഇവനെ ആണ് എനിക്ക് പകരം MBA പഠിക്കാൻ വിടേണ്ടി ഇരുന്നത്. ഇവന്ടെ ബിസിനസ് കാരണം ആണ് ഞാൻ ഇവിടെ ഇത്ര ഫേമസ് ആയത്…”
“ഉള്ളിലേക്ക് പോയ ആ കൊച്ചുവാണവും ഞാനും പണ്ട് ടീവിയിൽ ആദ്യമായി ധൂം 2 കാണുന്ന സമയം. കണ്ട് കഴിഞ്ഞതും ഏതൊരാളെ പോലെ ഞങ്ങളും ആ കാരക്റ്റർ പിടിക്കാൻ തുടങ്ങി. ഞാൻ ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോ റെഡി ആയെങ്കിലും ഇവൻ ഇപ്പോഴും കാരക്റ്റർ വിട്ടിട്ടില്ല എന്ന് ഞാൻ അറിഞ്ഞില്ല. ഒരു ദിവസം ഈ മൈരൻ ഉണ്ട് ഞങ്ങളുടെ പഴയ അക്വാറിയം വിർത്തി ആകുന്നു, അവനും കൂട്ടുകാർക്കും കുറച്ച് ഗപ്പി കിട്ടിട്ട് ഉണ്ട് വളർത്താൻ ആണ് എന്ന് പറഞ്ഞു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോ ഉണ്ട് അവൻ അതിൽ ഉള്ള ഗപ്പികളെ എടുത്ത് കോവേരിൽ ആക്കി വേറെ കുട്ടികൾക്ക് കൊടുക്കുന്നു. ഇത്ര ചെറു പ്രായത്തിൽ ബിസിനസ്സ് മൈൻഡ് വന്ന അവനെ കണ്ട് ഞാൻ ഞെട്ടി. അങ്ങനെ വേറെ ഒരു ദിവസം ക്ലാസ്സിൽ നിന്ന് കുറച്ച് നേരത്തെ വന്നപ്പോ ഞാൻ കണ്ടത്ത് അവനും അവന്റെ രണ്ട് കൂട്ടുകാരും മുഖം വീർപ്പിച്ച് വരുനത്ത് ആണ്, ഞാൻ കാര്യം ചോദിച്ചപ്പോ മൂന്നിനും വായ തുറക്കാൻ പറ്റുന്നില്ല, അവർ നേരെ അക്വാറിയത്തിലേക്ക് പോയി തുപ്പി. കാര്യം മനസ്സിലാകാതെ ഞാൻ അവിടെ അന്തംവിട്ട് നിന്നു. ചേട്ടായി വാ കാണിച്ച് തരാം എന്ന് പറഞ്ഞ് ഈ പൂണ്ട എന്നെയും കൂടെ വിളിച്ചു. ഞാൻ അവനെ സൈക്കിളിന്റെ പിന്നിൽ ഇരുത്തി കൊണ്ട് പോയി. അവൻ ഒരു പെറ്റ് സ്റ്റോർ കണ്ടപ്പോ നിർത്താൻ പറഞ്ഞു. കടയിൽ കേറി കുറച്ച് കഴിഞ്ഞ് ഉണ്ട് മൂന്നും പിന്നെയും മുഖം വീർപ്പിച്ച് വരുന്നു, ഇത്തവണ ഞാൻ അവന്റെ അണ്ണാക്ക് കുത്തിപ്പിടിച്ച് തുറന്നു, വായയിൽ കുപ്പി. മൂന്ന് മൈരന്മാരും പട്ടാപ്പകൽ കുപ്പി മോഷണം… ഇതായിരുന്നു അവന്ടെ ബിസിനസ്സ്. ഇനിയും അവിടെ നിന്ന എന്നെയും പിടിക്കും എന്ന് മനസ്സിലാക്കിയ ഞാൻ മൂന്നിനേയും കൂട്ടി സ്ഥലം വിട്ടു. പക്ഷെ പിന്നെ വീട്ടിലും നാട്ടിലും ഒക്കെ അറിഞ്ഞ് എനിക്കും അവനും അറഞ്ചം പുറഞ്ചം കിട്ടി, കുട്ടികൾ അല്ലെ എന്ന ഒറ്റ കാരണം കൊണ്ട് അന്ന് രക്ഷപെട്ടു…” സമീർ പറഞ്ഞു. കേട്ട് തീർന്നതും ലോഹിത് ഇരുന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി, ചിരിച്ച് അവൻ സോഫയിൽ നിന്നും ഇപ്പൊ താഴത്തേക്ക് എത്തുകയും ചെയ്തു.