“അപ്പൊ വരില്ല എന്ന് കരുതി ആണോ എന്നെ വിളിച്ചത്” ലോഹിത് ചോദിച്ചു. അത് പറഞ്ഞ് രണ്ട് പേരും ചിരിച്ചു.
“പിന്നെ ഇങ്ങനെ ഇടക്ക് ഇടക്ക് പരിചയപെട്ട കാര്യം പറയണം എന്ന ഇല്ല കേട്ടോ. ആഹ്, ഫുഡ് വളരെ നന്നായിട്ട് ഉണ്ട്… അതല്ല എങ്ങനെ ഉണ്ട് ഒറ്റക്ക് ഉള്ള പേയിങ് ഗസ്റ്റ് ജീവിതം” ലോഹിത് ചോദിച്ചു.
“കൊള്ളാം. ഐ ലൈക് ഇറ്റ്. പിന്നെ ഞാൻ അവിടെ നില്കാത്തത് തന്നെ ആണ് നല്ലത്. ഞാൻ കാരണം തന്നെ ആണ്, ചെറിയ ഒരു സ്‌മോക്കിങ് ഹാബിറ്റ് ഉണ്ട് എനിക്ക്, ഭയങ്കര ടെൻഷൻ ഒക്കെ ആവുമ്പൊ. അതൊക്കെ കൂടെ ഉള്ള ആൾക്കാർക്ക് ബുദ്ധിമുട്ട് ആയിരിക്കും” ത്രിവേണി പറഞ്ഞു. മറുപടി ഒന്നും കൊടുക്കാതെ ലോഹിത് കഴിപ്പ് തുടർന്നു.
“അത് ആരാ” അവിടെ തൂകി വെച്ചിട്ടുള്ള ഫോട്ടോ നോക്കി ലോഹിത് ചോദിച്ചു.
“അത് എന്റെ മകൻ ആണ്, അദ്വൈത്” ത്രിവേണി പറഞ്ഞു. ചെറിയ ഒരു ഞെട്ടലോട് കൂടി ലോഹിത് അവളെ നോക്കി.
“അതെ ഞാൻ മാരീഡ് ആണ്… ആയിരുന്നു. കുറച്ച് വർഷങ്ങൾ മുന്നേ ഡിവോഴ്സ് ആയി. എന്താ എങ്ങനെയാ എന്ന് ഒന്നും എന്നോട് ചോദിക്കരുത് എനിക്ക് അതൊന്നും ഓർത്ത് എടുക്കാൻ താല്പര്യം ഇല്ല” കുറച്ച് ദേഷ്യപ്പെട്ട് കൊണ്ട് അവൾ പറഞ്ഞു.
“ഐ ആം സോറി. ഫോട്ടോ കണ്ടപ്പോ ചോദിച്ചു എന്ന് മാത്രം, എനിക്ക് അറിയില്ലായിരുന്നു” ലോഹിത് മറുപടി കൊടുത്തു. കാര്യങ്ങൾ ഒക്കെ കേട്ടപ്പോ അവന്ടെ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥത അനുഭവപെട്ടു. എങ്ങനെ എങ്കിലും അവിടെ നിന്നും പോയ മതി എന്ന അവസ്ഥ ആയി. അതിന് ശേഷം രണ്ട് പേരും ഒന്നും മിണ്ടിയില്ല, അലട്ടുന്ന നിശബ്ദത. വേഗം തന്നെ കഴിച്ച് ലോഹിത് അവന്റെ ഹോസ്റ്റലിലേക്ക് ഇറങ്ങി.