“ഒന്നും പറയണ്ട അളിയാ.എന്റെ കോളേജ് ഫ്രണ്ട്സിനെയോക്കേ ആരോ എടുത്തിട്ടു ഇടിച്ചു..രണ്ടാളുടെ കൈയും ഒടിഞ്ഞിട്ടുണ്ട്..”..
അവൻ കുറച്ചു ദുഖത്തോടെ പറഞ്ഞു…
“ആരാന്നു വല്ലതും അറിഞ്ഞോ “..
“ഇല്ലാ അളിയാ ഏതോ പണി അറിയാവുന്നവന്നാണ് ഡോക്ടർ പറഞ്ഞത് “..
“എന്നാൽ ശെരിയാടാ ഞങ്ങൾ ഉറങ്ങുവാ “.
ഞാൻ അവനോട് പറഞ്ഞു.ഞങ്ങൾ കാറിന്റെ അങ്ങോട്ട് നടന്നു…
“അതേ കാർ എടുക്കുവോ “…
മേഘ എന്നോട് അപേക്ഷപോലെയാണ് ചോദിച്ചത്…
രാത്രിയിൽ അവളെ കൊണ്ട് ഡ്രൈവ് ചെയ്ക്കുന്നത് ശെരിയല്ല…
ഞാൻ കാറിന്റെ താക്കോൽ വാങ്ങി..
പത്തുമണിയോടെ ഞങ്ങൾ അവ്ടെന്നു ഇറങ്ങി..
കാർ കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ മേഘ ഉറക്കം പിടിച്ചുയിരുന്നു..എന്റെ തോളിലേക്ക് അവൾ ചാരി കിടന്നു..വീണ്ടും എന്റെ ഇടതും കൈ അവൾ സ്വന്തമാക്കി…
വീട് എത്തിയിട്ടും അവളെ ഞാനും വിളിക്കാൻ പോയില്ല..കൈയിൽ കോരി എടുത്തു..ടീച്ചർ എവടെ അറിയാൻ നല്ല സൂപ്പർ ഉറക്കം..ബെഡ്‌റൂമിൽ കൊണ്ട് കിടത്തി…
കുറെ നാളുകൾ കഴിഞ്ഞു ദേഹം അനങ്ങിയതും കൊണ്ട് ഞാനും കേറികിടന്നു…
——————————————————————
⏮️⏮️
“ഞങ്ങൾ ആൾ അറിയാതെ “….
” ചേട്ടാ ഒരു അബദ്ധം പറ്റിയതാ”….
“ഇനി നിന്നെയൊക്കെ സഞ്ജുവിന്റെ കൂടെ എങ്ങാനും കണ്ടാൽ “….
കൂടുതൽ ഒന്നും ഞാൻ ചെയ്തില്ല പിള്ളര്ല്ലെ..രണ്ടിന്റേം കൈത്തണ്ട പിടിച്ചു മുകളിലേക്കു ഒന്നും പൊക്കി..അങ്ങും ഒടിച്ചു…