“മോൾ ഒന്നും വെയിറ്റ് ചെയ്യു ഞാൻ കാർ തോടച്ചു തരാം “…
നമ്മടെ അച്ഛൻ ഇവളേ എന്റെ കാറിലെ വിടും എന്നു പറയുംപോലെ സ്റ്റോർ റൂമിലേക്ക് നടന്നു…
ഞാൻ സ്‌നേഹയോട് താക്കോൽ എടുത്തു കൊടുക്കാൻ പറഞ്ഞു…
ഞാൻ എന്റെ റേഞ്ച്റോവർ ചെക്കനെ ഒന്നും നോക്കി..
എടുത്തു വെച്ച പോലെ കാർ കഴുകാൻ ബക്കറ്റും വെള്ളം ആയിട്ട് അച്ഛൻ വരുന്നു..
ഞാൻ അവളുടെ പോളോയുടെ ബോണാറ്റു മുഴുവൻ നോക്കി..കാറിന്റെ കംപ്ലൈന്റ് മാത്രം കണ്ടും പിടിക്കാൻ പറ്റിയില്ല…
സ്‌നേഹം താക്കോൽ കൊണ്ട് കൊടുത്തു..ടീച്ചർ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു എന്നെനോക്കി ഒന്നും ചിരിച്ചു..എന്തോ നേടിയെടുത്തതും പോലെയാണലോ ടീച്ചറിന്റെ മുഖഭാവം…
ഞാൻ അവളുടെ അടുത്തേക് ചെന്നു…
“എന്താ ഏട്ടാ..”…
ഇവൾ മനപ്പൂർവം കംപ്ലയിന്റ് ആകിയതാണോ കാർ..
ഈ ഏട്ടാ വിളിയും അവളുടെ ചിരിച്ചോണ്ടുള്ള ഇരുപ്പു..എവിടെയോ എന്തോ…
“നീ എന്നാ വേണേ ചെയ്‌തോ..ഡാഷ് മാത്രം തുറക്കരുത്…”..
“വേറെ..”..
ടീച്ചറയുടെ രീതിയിൽ ഒരു മാറ്റം അവൾ കേറിയിരിക്കുന്നത് എന്റെ കാറിൽയാല്ലെ…
“ടാങ്ക് ഒന്നും ഫീൽ ചെയ്തെകും..ക്യാഷ് ഞാൻ അയച്ചേക്കാം “….
ഞാൻ പറഞ്ഞു നിർത്തിയതും..ആർക്കും കൊടുക്കാതെ കൊണ്ടുനടന്ന എന്റെ ചെക്കനെ കൊണ്ട് അവൾ പോയി…
“ചേച്ചി ഇന്നു പൊളിക്കും ഏട്ടാ..”..
കാർ ഗെറ്റ് കടന്നു പോകുന്നതും നോക്കി സ്‌നേഹ എന്നോട് പറഞ്ഞു…
“ഞാൻ പോയി കിടക്കട്ടെ വിളിക്കാൻ വരരുത്…”..