ഞാൻ മൊബൈൽ എടുത്തു നോക്കി..സേവി ആയിരുന്നു..കുറെ പേരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പിന്നെ രണ്ടുമൂന്നു റീലും..എന്റെ റേൻജ്റോവർ തന്നെ താരം…
——————————————————————
മേഘ ❤️🩹
കോളേജിയിൽ പോകാൻ റെഡിയായി ഇറങ്ങി.. ഗോപൂസ് നല്ല ഉറക്കം..ഇന്നലെ എന്നെയും പൊക്കി എടുത്തും സ്റ്റേയർ കയറിയപ്പോൾ ആ കൈയിൽ ചിരി അടക്കി പിടിച്ചു കിടക്കുയായിരുന്നു..എന്തോ ഞാൻ വിചാരിച്ച പോലെ നിഷ ഒന്നും തുറന്നു പറഞ്ഞട്ടില്ല..
താഴെക്കും ചെന്നു കാർ സ്റ്റാർട്ട് ചെയിതു അവിടെ ഒരു അനക്കവും ഇല്ല..അവസാനം ഗോപുവിന്റ അച്ഛൻ വന്നുനോക്കി..ബസ് പിടിക്കേണ്ടി വരും അച്ഛൻ പക്ഷേ സമ്മതിച്ചില്ല സ്‌നേഹയെ പറഞ്ഞുവിട്ടു..എന്തോ ആൾ ഇറങ്ങി വന്നു എന്റെ കാർ നോക്കി അവസാനം സ്വന്തം കാർ എനിക്കും വിട്ടു തന്നു…
യെസ് ഞാൻ ഈ വീട്ടിൽ വന്നിട്ടു ഏറ്റവും ആഗ്രഹിച്ച കാര്യം നടന്നുയിരിക്കുന്നു..ഡാഷ് തുറക്കുരുത് എന്ന് പറഞ്ഞു എന്തിനു എനിക്കും ഇവനെ ഒന്നും ഓടിച്ചാൽ മതി..2010 മോഡൽ Range Rover Sport 5.0..
കോളേജിൽ ഒടിച്ചു കയറ്റിയപ്പോൾ പിള്ളേർ എല്ലാം കാറിൽ നോക്കിതന്നെ നിൽപ്പ്…
ക്ലാസ്സിലും പിള്ളരു വെറുതുവിട്ടില്ല…
“മിസ്സേ..കിടിലൻ കാറാണ് കേട്ടോ “…
“mvd പ്രശ്നം ഒന്നുല്ലേ “..
ക്ലാസിലെ ആൺകുട്ടികൾ ആയിരുന്നു അതു ചോദിച്ചേ…
പതിവില്ലാതെ ക്ലാസ്സിൽ കേറി വന്നപ്പോൾ തന്നെ പിള്ളേര് തുടങ്ങി..അതികം കമ്പനിയില്ലാതെ ഒരു കലിപ്പ് മൂഡ് സെറ്റ് ചെയ്തു വെച്ചിരുന്നു…