ഒരു കാറിൽ വന്നു ഇറങ്ങിയപ്പോൾ ഇങ്ങനെ… ശെരിക്കും എന്താ ആ കാറിനും പ്രേത്യേകത…
കൈയിലെ ബുക്ക് ഡെസ്കിൽ വെച്ച്…
“രാവിലെ എന്റെ കാർ കംപ്ലയിന്റ് ആയപ്പോൾ ഹസ്ബൻഡ് തന്നു വിട്ടതാണ്..പുള്ളികാരന്റെ കാർ കൂടുതൽ ഒന്നും എന്നിക്കു അറിയില്ല “..
എപ്പോളും പറയുന്നപോലെ ഒറ്റവരിയിൽ ചോദ്യം ചോദിച്ച പിള്ളേരോട് ഉത്തരം പറഞ്ഞു…
പിള്ളേര് വിടുമോ അവരുടെ മേഘ മിസ്സിനെ ആദ്യമായിട്ട് ആയിരുന്നു ഇങ്ങെനെ ഹാപ്പിയായിട്ട് ക്ലസിലെക്കും കയറി വരുന്നത്…
“മിസ്സിന്റെ മാര്യേജ് കഴിഞ്ഞിതാണോ “..
“അതേല്ലോ “..
” അടയാളം ഒന്നും കാണുന്നിലല്ലോ “..
“ഇതാണ് താലിമല “..
എന്റെ സാരിയുടെ ഇടയിൽ മറഞ്ഞു കിടന്ന താലി പൊക്കി എല്ലാവരെയും കാണിച്ചോണ്ട് പറഞ്ഞു…
“ലവ് മാര്യേജ് ആയിരുന്നോ “..
ഈ പ്രാവശ്യം പെണ്ണുകുട്ടികളുടെ സൈഡിൽ നിന്നായിരുന്നു…
ഇത് മുന്നോട്ട് പോയാൽ ശെരിയാകില്ല അവസാനം അറ്റ കൈ പ്രയോഗിച്ചു..
“നാളെ എക്സാം ഉണ്ടായിരിക്കും..എല്ലവരും പ്രെപ്പർ ചെയ്തു വരുക “..
ക്ലാസ്സ്‌റൂം വീണ്ടും സൈലന്റ്യിയി..
ഞാൻ ക്ലാസ് എടുക്കാൻ തുടങ്ങി..
ബെൽ അടിച്ചു ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നപ്പോൾ..
കിർത്തന വന്നു എന്റെ ഇപ്പോളത്തെ ബെസ്റ്റ് ഫ്രണ്ട്…
“നിന്നെ സമ്മതിച്ചു മോളെ ഒറ്റ ദിവസം കൊണ്ടു സ്റ്റാർ ആയാലോ.”….
“കാറിന്റെ കാര്യം ആണോ..”…
“അതു തന്നെ..നിന്റെ ഹസ്ബൻഡ് ഇങ്ങനെ പൊളി ആയിരുന്നോ…”..