എല്ലവരും എന്താ ഈ കാറിനോട് ഇത്രയും ഇഷ്ടം…
“എന്നെ ട്രോപ് ചെയ്യു എന്നു വിചാരിച്ചു എന്തോ കാറിന്റെ താക്കോൽ എടുത്തു തന്നു..ക്ലാസ്സിൽ മുഴുവൻ പിള്ളരു കാറിന്റെ കാര്യം തന്നെ ആയിരുന്നു…”..
ടീച്ചേർസ് റൂമിലും കാർ തന്നെ സംസാര വിഷയം…
“മേഘ മിസ്സ് മാസ്സ് ആണെന്ന് എന്റെ ക്ലാസിലെ പിള്ളേര് പറഞ്ഞത്”..അംബിക ടീച്ചർ പറഞ്ഞു തുടങ്ങി..
“കാർ ഓക്കേ കൊള്ളാം പക്ഷേ പഴയ മോഡൽലാണ് “..അലൻ പറഞ്ഞു…
“കോഴിയുടെ തല പൊങ്ങിയാലോ..”..കിർത്തന എന്നോട് പറഞ്ഞു…
“എന്നാ സാറിന് പുതിയ ഒരെണ്ണം മേടിക്കാൻ വയ്യരുന്നോ “..വിബിൻ സർ തിരിച്ചു അടിച്ചു…
“നമ്മക്ക് എൻഫിൽഡ് മതിയേ “..അലൻ പറഞ്ഞു നിർത്തി..
“ഇവന്റെ ശല്യം ഉണ്ടോ ഇപ്പോളും…”..കിർത്തന എന്നോട് ചേർന്ന്യിരുന്നു ചോദിച്ചു…
“രാത്രി വരും ഞാൻ ഒരു ഗുഡ്നെറ്റ് പറഞ്ഞു നിർത്തും “..
അലൻ കോഴി ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ഒലിപ്പിച്ചു പുറകെയുണ്ട്..കിർത്തിയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..അങ്ങനെ സംസാസരിച്ചു തുടങ്ങി പിന്നിട്ട് മനസിലായി ലാവന്റെ ഉദ്ദേശം വേറെയാണെന്ന്..ഞാൻ ഗോപുവിനോട് കോളേജ് കാര്യം ഒന്നും പറഞ്ഞിട്ടില്ല..
അലൻ ഞങ്ങളുടെ അടുത്തേക്കും വന്നു..
“വണ്ടി പോണ്ടിച്ചേരി രജിസ്റ്റർ ആണലോ “….
“ഹസ്ബൻഡ്ന്റെ കാറണ്..രാവിലെ എന്റെ കംപ്ലയിന്റ് ആയപ്പോൾ തന്നതാ കുടുതൽ ഒന്നും എന്നിക്ക് അറിയില്ല സാറെ…”..
അവനെ ഒഴിവാക്കാൻ ഞാൻ പറഞ്ഞു…