“അതെ നമ്മടെ കല്യാണം ഇങ്ങെനെ ആഘോഷം ആയിട്ട് ഒന്നും വേണ്ട “…
അവൾ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു…
“പിന്നെ എങ്ങെനെ വേണം “..ഞാൻ അവളുടെ മുഖത്തെക്കും കൂടുതൽ അടുത്തു…
“എങ്ങോട്ട് എങ്കിലും ഓടി പോകാം..അതികം ആരും ഇല്ലാതെ ഒരു സ്ഥലത്തും ഒരു കുഞ്ഞ് വീട് “…
ചുറ്റും നിലാവെളിച്ചത്താൽ തിളങ്ങി..അവളുടെ മുഖമാത്രം എനിക്കും വെക്കത്മല്ല…
“നിന്റെ അച്ഛനും അമ്മയെയും കാണണ്ടേ..”….
“എന്നിക്ക് എന്റെ സേതുയെട്ടൻ മാത്രം മതി “….
സേതു..ആരാണ് അവൻ..എന്റെ മുഖചായയാണ് അവനും…
“എടി പെണ്ണെ സമയം ഒരുപാടായി എഴുന്നേറ്റു പോകെ “..
ഞാൻ അവളെ എന്റെ മടിയിൽ നിന്നും എഴുന്നേപ്പിക്കാൻ ശ്രമിച്ചു…
” നേരം വെളുക്കുംവരെ ഈ നിലവ് നോക്കി ഏട്ടന്റെ മടിയിൽ കിടക്കണം”..
അവൾ എന്റെ താടിയിൽ പിടിച്ചുകൊണ്ടു കൊഞ്ചി..
ആ ചോര ചുണ്ടുകൾ എന്റെ ചുണ്ടിലേക്കു അടുത്തിരിക്കുന്നു..
“നീ കളി പറയാതെ എഴുന്നേറ്റെ..”..
ഞാൻ അവളുടെ വാ പൊത്തിപിടിച്ചു ചുംബനത്തിൽ നിന്നും തടഞ്ഞു.വീണ്ടും അവളെ എഴുന്നേപിക്കാൻ ശ്രെമിച്ചു..
“പ്ലീസ് സേതുയെട്ടാ “….
🌀🌀🌀🌀🌀🌀
“എടോ എഴുന്നേറ്റെ “.
ആരോ എന്റെ തലക്കിട്ട് ഒന്നും കൊട്ടി…
“എന്താ പെണ്ണെ പോ ..”..
ഞാൻ പതുകെ കണ്ണു തുറന്നു…
സിമിങ് പൂളിന്റെ സൈഡിലെ ബെഞ്ചിൽ ഞാൻ കിടക്കുന്നു..കുളവും നിലാവും..ആർക്കും അറിയാം..
സ്വപ്നം ആയിരുന്നോ…