അവൾക്കും മാറ്റം ഒന്നും ഉണ്ടായില്ല എന്റെ കൈയിൽ അവളുടെ കൈ ഒന്നുകൂടെ മുറുക്കി..
“എന്റെ ഭാര്യയെ ആരും കളിയാകും ഒന്നും വേണ്ട “….
അങ്കിൾ നോടായി തമാശ പോലെ ഞാൻ പറഞ്ഞു…
ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി…
എന്തോ ആ നിമിഷം അവൾ എന്റെ തോളിലേക്കും തലവെച്ചു കിടന്നു..എന്നോട് സ്‌നേഹം കുടിയതാണോ..അവളുടെ മനസിലെ വിഷമം കൊണ്ടാണോ..ആർക്കു അറിയാം..
അച്ഛനും അമ്മയുടെയും കൂടെ സ്‌നേഹയും വീട്ടിലേക്കു വിട്ടും..
ഞാൻ മേഘയും ആയിട്ട് വീട്ടിൽ തിരിച്ചു വന്നു..അതിന്റെ ഇടയിൽ നിഷയും എന്റെ കൈയിൽ നിന്നും മിസ്സായിരുന്നു..
പക്ഷേ വീട്ടിൽ തിരിച്ചെത്തിപ്പോൾ എന്റെ സ്‌നേഹ നിധിയായ ഭാര്യയുടെ കൈകൾ എന്നിൽ നിന്നും വിട്ടുപോയിരുന്നു…
എന്നോട് സ്‌നേഹം കൂടിയതാല്ല അവളുടെ ബന്ധുകളുടെ മുന്നിലെ ഷോ ആയിരുന്നോ…
ഡ്രസ്സ് മാറ്റി ഞാൻ ബെഡിൽ കിടന്നു ഉറക്കമായി..ഇടക്ക് കണ്ണു തുറന്നപ്പോൾ മേഘ എന്റെ അരുകിൽ ഉണ്ടായിരുന്നു…
രാത്രിയിൽ തന്നെ തിരിച്ചു വരണം എന്നു അവൾക് നിർബന്ധം ഉണ്ടായിരുന്നു..
കോളേജിൽ ക്ലാസ്സ് മിസ്സ് ചെയ്യാൻ പറ്റില്ല..
അങ്ങനെ ഞങ്ങൾ ഇറങ്ങാൻ നേരം ആയിരുന്നു സഞ്ജു കേറിവരുന്നത്..
ഇതിന്റെ ഇടയിൽ ഒരു സംഭവം ഉണ്ടായി അവന്റെ ഫ്രണ്ട്സിനെ ആരോ പഞ്ഞികിട്ടുപോലും…
“നിങ്ങൾ ഇറങ്ങുവാണോ “….
“എനിക്കും കോളേജിൽ പോണം”…
മേഘ അവനോട് പറഞ്ഞു…
“നീ എവടെ പോയി “.
ഞാൻ അവന്റെ തോളിൽ കൈവെച്ചോണ്ട് ചോദിച്ചു…