ആഴങ്ങളിൽ 3
Azhangalil Part 3 | Author : Chippoos
[ Previous Part ] [ www.kkstories.com]
ഇന്ദിരാമ്മ തിരിച്ചു വന്നപ്പോൾ ഉച്ചയായിരുന്നു. ആര്യ കുളിച്ചു പുതിയ വസ്ത്രങ്ങളിട്ട് മുകളിൽ നിന്ന് ഇറങ്ങി വന്നു. അവളുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തങ്ങി നിന്നിരുന്നു. ആര്യ ഓടി വന്നു ഇന്ദിരാമ്മയെ കെട്ടിപ്പിടിച്ചു ഡാൻസ് കളിച്ചു.”നമ്മൾ രണ്ടും കൂടി മറിഞ്ഞു വീഴും കേട്ടോ” ഇന്ദിരാമ്മ പറഞ്ഞു.
എന്താണ് ഈ പെണ്ണിനൊരു ഇളക്കം, അല്ലെങ്കിൽ രാത്രിയാകുമ്പോളാണ് കുളിക്കുന്നത് അതും അമ്മയുടെ നിർബന്ധം മൂക്കുമ്പോൾ. ഇന്ദിരാമ്മ അടുക്കളയിലേക്ക് ചെന്നു. അവിടെ ഉഷ ജോലികൾ ചെയ്ത് കൊണ്ട് നിക്കുന്നു. “ഉച്ചക്ക് ഊണിനു സാർ വരുമോ ചേച്ചി?” അവൾ ചോദിച്ചു.”സാറും ഡ്രൈവറും ഉച്ചക്ക് വരുമെന്ന് തോന്നുന്നില്ല,
നീ രാത്രിയിലേക്ക് അവർക്ക് ഭക്ഷണം നോക്കിയാൽ മതി”. രാത്രി 8 മണി ആയിട്ടും പണിക്കർ വീട്ടിൽ എത്തിയില്ല, ഇന്ദിരാമ്മ പണിക്കരുടെ ഫോണിലേക്കും ചാക്കോയുടെ ഫോണിലേക്കും വിളിച്ചു, അവ രണ്ടും സ്വിച്ച് ഓഫ് ആയിരുന്നു.”ആ ഡ്രൈവർ ചെറുക്കന്റെ നമ്പറും മേടിച്ചില്ല” ഇന്ദിരാമ്മ സ്വയം പഴിച്ചു.
പെട്ടെന്ന് പുറത്തൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു അവർ ഞെട്ടി. ഇന്ദിരാമ്മയും ആര്യയും മുറ്റത്തിറങ്ങി നോക്കി. അവിടെ മഹേഷ് മുറ്റത്തിന്റെ മൂലയിൽ ഒരു മാലപ്പടക്കം കത്തിച്ച് കൊണ്ട് നിൽക്കുന്നു. ആര്യ ചെവി പൊത്തി നിന്നു.
പണിക്കർ കാറിൽ നിന്നിറങ്ങി വന്നു. അയാൾ ആകെ സന്തോഷത്തിലായിരുന്നു “പൊട്ടട്ടെ ബോംബുകൾ ഹഹഹ” അയാൾ അട്ടഹസിച്ചു. “ഈ മനുഷ്യൻ ആളെ പേടിപ്പിക്കുമല്ലോ” ഇന്ദിരാമ്മ പറഞ്ഞു.”പേടിപ്പിക്കുമെടി ഇനി എല്ലാ അവന്മാരും എന്നെ പേടിക്കും, ആ പിള്ളയുടെ പതപ്പയ്ക്ക് പുറം കാലിനടിച്ചിട്ടാണെടീ ഞാൻ വന്നിരിക്കുന്നത്” അപ്പോഴും പണിക്കർ കാര്യം പറഞ്ഞില്ല.