ഇവിടെ കാറ്റിന് സുഗന്ധം..7 [സ്പൾബർ]

Posted by

സിന്ധു ഒറ്റത്തള്ള്… സുകുമാരൻ തെറിച്ച് വീണു..

“ ഞാനൊരു വട്ടം പറഞ്ഞു എന്റെ ദേഹത്ത് തൊടരുതെന്ന്…”

സിന്ധു വീണ് കിടക്കുന്ന സുകുമാരനെ നോക്കി ചീറി..

“ തൊടുമെടീ… ഞാൻ നിന്റെ ഭർത്താവാ… നിന്നെത്തൊടാൻ എനിക്ക് നിന്റെ സമ്മതമൊന്നും വേണ്ട… പിഴച്ച വേശ്യേ… ആരാടീ നിന്റെ പുതിയ കാമുകൻ… രണ്ടിനേയും ഞാനിന്ന് തീർക്കും…”

തട്ടിക്കുടഞ്ഞ് എഴുന്നേറ്റ് കൊണ്ട് സുകുമാരൻ വീണ്ടും പോരിന് തയ്യാറായി..

“ആരാടാ പട്ടീ എന്നെ വേശ്യയാക്കിയത്…?..
നീ…. നീ ഒറ്റൊരുത്തനാ… ഒരു ഭാര്യയായിട്ട് നീയെന്നെ ഇത് വരെ കണ്ടിട്ടുണ്ടോ… ?..
ഉണ്ടോടാ നാറീ….?”..

പൊരുതാൻ തന്നെയാണ് സിന്ധൂന്റെയും തീരുമാനം..

“ എന്നാ നീ കേട്ടോ… ഇതെല്ലാം എനിക്കെന്റെ കാമുകൻ വാങ്ങിത്തന്നതാ… ഇത് മാത്രമല്ല… അലമാരയിൽ വേറെയുമുണ്ട്… സാരിയും ചുരിദാറും എല്ലാമുണ്ട്..
നിനക്ക് ഈ ജന്മം എനിക്ക് വാങ്ങിത്തരാൻ പറ്റാത്തത് പലതുമുണ്ട്… ഇനീം പലതും എനിക്കയാൾ വാങ്ങിത്തരും.. നീ എന്തോ ചെയ്യും… ?..
തല്ലുമോ…?.. നിനക്ക് ധൈര്യമുണ്ടേൽ നീയൊന്ന് തല്ലി നോക്ക്… വല്യ ഭർത്താവ് ചമയാൻ നടക്കുന്നു… ചെറ്റ….”

സിന്ധു നേർക്ക് നേരേ നിന്ന് വെല്ല് വിളിച്ചു..

ഇനിയെന്താണ് പറയേണ്ടതെന്ന് സുകുമാരന് മനസിലായില്ല.. തനിക്കൊരു കാമുകനുണ്ടെന്ന് ഇവൾ തുറന്ന് പറഞ്ഞിരിക്കുകയാണ്..അവനാണ് ഇതെല്ലാം വാങ്ങിക്കൊടുത്തത് എന്നും അവൾ സമ്മതിച്ചു…

“എന്നെ ഉറക്കിക്കിടത്തി നീയവനുമായി സൊള്ളുകയല്ലായിരുന്നോ നാണംകെട്ടവളേ… ഞാനെല്ലാം കേട്ടെടീ….”

പിടിച്ച് കയറാൻ ഒരു പിടിവള്ളി കിട്ടിയ പോലെ സുകു തിരിച്ചടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *