ദിവസം ആയിരം രൂപ കൂലി കിട്ടുന്നതാണ് തനിക്ക്..
ആ പൈസയൊക്കെ എവിടെ..?
അത് കൊണ്ട് താനെന്താണ് ചെയ്തത്..?..
ഒരു രൂപ താൻ വീട്ടിലേക്ക് ചിലവാക്കിയിട്ടില്ല,.
വീട്ടിൽ നിന്ന് തരുന്ന ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് താൻ കലഹമുണ്ടാക്കിയിട്ടുണ്ട്…
പാത്രങ്ങൾ എടുത്തെറിഞ്ഞിട്ടുണ്ട്…
സുകുമാരൻ തളർച്ചയോടെ ബെഡിലേക്കിരുന്നു…
എന്ത് സുന്ദരിയാണ് തന്റെ ഭാര്യ.. എന്നിട്ടും അവളെ താനൊന്ന് തൊട്ടിട്ട് കാലമെത്രയായി… ?.
അടുത്ത് കിടന്നിട്ടും തനിക്കവളെ തൊടാൻ പോലും തോന്നാഞ്ഞതെന്തേ… ?.
അവളിലൊരു ആകർഷണവും ഉണ്ടാവാഞ്ഞതെന്തേ… ?..
മദ്യം…തനിക്ക് മദ്യമായിരുന്നു എന്നും കൂട്ട്… അതായിരുന്നു തന്റെ ആകർഷണം.. അതിൽ മാത്രമായിരുന്നു തനിക്ക് ലഹരി…
വേറൊന്നും താൻ കണ്ടില്ല… ഒന്നും അറിഞ്ഞില്ല… അറിയാൻ ശ്രമിച്ചില്ല..
ഭാര്യയെങ്ങിനെ ജീവിക്കുന്നു എന്ന് താനറിഞ്ഞില്ല..
അതന്വോഷിച്ചില്ല..
ഒരു ഭർത്താവിൽ നിന്ന് അവളെന്തൊക്കെ പ്രതീക്ഷിക്കുന്നു എന്നറിയാൻ ശ്രമിച്ചില്ല..
ചോരയും നീരുമുള്ള,ആരോഗ്യവതിയാണ് തന്റെ ഭാര്യയെന്ന് താനറിഞ്ഞില്ല… അവളെ തൃപ്തിപ്പെടുത്തുന്ന ഒന്നും താൻ ചെയ്തില്ല.. ഒന്നും…
അത് കിട്ടുന്നത് തേടി അവൾ പോയി..അവളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരാണിനെ അവൾ കണ്ടെത്തി…
അവളിപ്പോ സന്തോഷം അനുഭവിക്കുന്നുണ്ട്… സമാധാനവും സുഖവും അവൾക്ക് കിട്ടുന്നുണ്ട്…
അത് തടയാൻ തനിക്കവകാശമുണ്ടോ…?..
തടഞ്ഞാൽ അവളിനി നിൽക്കുമോ..?.
അവളെ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞ് പോയില്ലേ… ?..
തന്റെ വാക്കിനവൾ ഇനിയെന്തേലും വില തരുമോ… ?..