അതും പറഞ്ഞ് വിജയൻ ബൈക്കോടിച്ച് പോയി..
സുകുമാരൻ അവിടെത്തന്നെ നിന്നു.. ഈ സമയത്തൊന്നും ഇത് വരെ വീട്ടിലേക്ക് വന്നിട്ടില്ല..ലീവാണെങ്കിലും വീട്ടിൽ നിന്ന് രാവിലെ ഇറങ്ങും..ഏതേലും കള്ള് ഷാപ്പിൽ പോയി വൈകുന്നേരം വരെ ഇരിക്കും..
അവൻ വീടിന് നേരെ നോക്കി..
ആരെയും കാണുന്നില്ല..
അമ്മ രാവിലെ പോയിക്കാണും..അമ്മയെ മര്യാദക്കൊന്ന് കണ്ടിട്ട് എത്ര നാളായിക്കാണും..
ഈ വീടിങ്ങിനെ നോക്കിയിട്ട് തന്നെ എത്ര കാലമായിക്കാണും…
അവൻ ബൈക്കിൽ വന്നിറങ്ങിയതും, വീടിന് നേരെ പതറിപ്പതറി നോക്കി നിൽക്കുന്നതും ജനലിലൂടെ സിന്ധു കാണുന്നുണ്ട്..
വിജയേട്ടൻ അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞത് റീന, അവൾക്ക് വിളിച്ച് പറഞ്ഞിട്ടുണ്ട്..
എങ്കിലും അവന്റ മനസെന്താണെന്ന് അറിയില്ല..
അവൻ തന്നോടെങ്ങിനെ പെരുമാറുന്നോ, അതനുസരിച്ച് താനും പെരുമാറും..
സുകുമാരൻ കുറച്ച്നേരം കൂടി വഴിയിൽ തന്നെ നിന്ന്, പതിയെ വീട്ടിലേക്ക് കയറി..
സിന്ധു മുൻവാതിൽ തുറക്കാതെ, വാതിലിന് പിന്നിൽ നിന്നു..
അടഞ്ഞ് കിടക്കുന്ന വാതിലിന് നേരെ നോക്കി സുകു എന്ത് ചെയ്യണമെന്നറിയാതെ നിന്നു..
വിളിക്കണോ… ?.
എങ്കിൽ ആരെ വിളിക്കണം…
അമ്മയിവിടെ ഉണ്ടാവില്ലെന്നുറപ്പാണ്..
അമ്മയെ തന്നെ വിളിക്കാം..
“അമ്മേ… അമ്മേ…”
വിളിച്ച് കഴിഞ്ഞ് അവന് തന്നെ അൽഭുതമായി..
ഈ വിളിയൊക്കെ താനെന്നോ വിളിച്ചതാണ്…
ഉള്ളിൽ നിന്ന് അനക്കമൊന്നും കേൾക്കുന്നില്ല..
“അമ്മേ… “
അവനൊന്നു കൂടി വിളിച്ചു..
അനക്കമില്ല…
തിരിച്ച് പോയാലോ എന്നവൻ ആലോചിച്ചു.. പോകാനായി പിന്തിരിയുകയും ചെയ്തു..