സുകു കൈ നീട്ടി ചായയെടുത്ത് ഒരിറക്ക് കുടിച്ച് സിന്ധുവിനെ നോക്കി..
ദേഹത്തിട്ട് തുന്നിയ മാതിരി ഇറുക്കമുള്ള ഓറഞ്ച് കളർ ലെഗിൻസ്..
അതവളുടെ കാൽപാദം വരെ എത്തുന്നില്ല… മുട്ടിന് അൽപം താഴെ വരേയേ അതിനിറക്കമുള്ളൂ..
കാൽ നഖങ്ങളിൽ ചുവന്ന നെയ്ൽ പോളിഷ്…
ഇറുകിക്കിടക്കുന്ന, നീളം കുറഞ്ഞ ഇളം പച്ച ടോപ്പ്…
അവളുടെ തുടുത്ത മുഖം അതീവ സുന്ദരമാണ്..
ഈ വേഷത്തിൽ അവൾ ഒരു മാദക മോഹിനിയായി അവന് തോന്നി..
ഇത്തരം വേഷമൊന്നും ഇത് വരെ അവൾ ധരിച്ചിട്ടില്ല.. താനത് വാങ്ങിക്കൊടുത്തിട്ടുമില്ല..
ഇതൊക്കെയാണ് ഇവൾക്ക് ചേർച്ച..
അയഞ്ഞ് തൂങ്ങിയ ഒരു മാക്സിയിൽ മാത്രമാണ് ഇത് വരെ ഇവളെ കണ്ടിട്ടുള്ളൂ…
അത് തന്നെ ഇവൾ എങ്ങിനെ വാങ്ങിയതാണെന്ന് താൻ തിരക്കിയിട്ടില്ല..
മുഖത്തിടാൻ ഒരു പൗഡറിന്റെ ടിന്ന്
പോലും താനവൾക്ക് വാങ്ങിക്കൊടുത്തിട്ടില്ല..
ഇപ്പോൾ കണ്ണിലും, ചുണ്ടിലും,കവിളിലും ചായം തേച്ചാണവൾ നിൽക്കുന്നത്..
അപ്പോ, ഇതെല്ലാം അവൾക്കിഷ്ടമായിരുന്നു..
അവളുടെ സൗന്ദര്യം എടുത്ത് കാട്ടുന്ന വസ്ത്രങ്ങളണിയാൻ അവൾക്കിഷ്ടമായിരുന്നു..
മുഖത്ത് മേക്കപ്പിടാൻ അവൾക്കിഷ്ടമായിരുന്നു..
അവളുടെ ഇഷ്ടം നോക്കി അതെല്ലാം വാങ്ങിക്കൊടുക്കേണ്ടത് താനായിരുന്നു..
താനത് ചെയ്തില്ല…ഒന്നും ചെയ്തില്ല..
കിട്ടുന്നവഴി അവൾ നോക്കി..
“എന്താ തീരുമാനം..?
ഞാനിവിടെ നിക്കണോ,അതോ പോണോ…?..
എന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്നമില്ല…”
സിന്ധു, ചന്തികൾ മേശയിൽ ചാരി സുകൂനോട് ചോദിച്ചു..
അവനെ നീയെന്നോ, നിങ്ങളെന്നോ അവൾ വിളിച്ചില്ല…
അവന്റെ തീരുമാനമെന്താണോ, അതനുസരിച്ച് മുന്നോട്ട് നീങ്ങാനാണ് അവളുറപ്പിച്ചത്..