“എന്തൊക്കെയുണ്ട് വിനീതെ.. വിശേഷങ്ങൾ” സുധകരൻമാഷ് എൻ്റെ ചുമലിൽ തട്ടിക്കൊണ്ട് ചോതിച്ചു.
“ഓ.. സുഖം മാഷേ..”
“എത്ര ദിവസത്തെ ട്രെയിനിംഗ് ഉണ്ടെന്ന് പറഞ്ചായിരുന്നോ?” സുധകരൻമാഷ് അന്വേഷിച്ചു.
“24 ദിവസത്തെ ട്രെയിനിംഗ് ഉണ്ടെന്ന ലെറ്ററിൽ കണ്ടത്”
“ആഹ..എന്നാല് അത്രയേ കാണുള്ളുവായിരിക്കും, എന്തായാലും നീ നമുക്കൊരു ചായ കുടിച്ചോണ്ട് സംസാരിക്കാം!” സുധകരൻമാഷ് എന്നെ ചായ കുടിക്കാനായി ക്ഷണിച്ചു.
“അയ്യോ.. വേണ്ട മാഷേ.. ഞാൻ കുടിച്ചിട്ടാ ഇറങ്ങിയത്” ഞാൻ വിനയത്തോടെ വേണ്ടെന്ന് പറഞ്ഞു.
“ഓ..പിന്നെ, ഒരു ചായ കുടിച്ചത്കൊണ്ട് ഒന്നും സംഭവിക്കാൻ പോണില്ല” മാഷെൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് ചായക്കടയിലേക്ക് വിട്ടു.
ഞങ്ങളവിടെയിരുന്നു ചായ കുടിച്ചുകൊണ്ട് കുറച്ച് നേരം സംസാരിച്ചു. അപ്പോഴേക്കും 8 മണി ആയിരുന്നു.
സുധകരൻമാഷ് എനിക്ക് ട്രെയിനിംഗ് ക്ലാസ് റൂമൊക്കെ കാണിച്ച് തന്ന് അവർ അവരുടെ ഓഫീസിലേക്ക് പോയി.
ഞാൻ പതുക്കെ ക്ലാസിലേക്ക് കയറി, ഒറ്റ നോട്ടത്തിൽ പത്തിരുപത് പേരുണ്ടെന്ന് തോന്നി. ഞാൻ പോയി പുറകിലത്തെ സീറ്റിലിരുന്ന്. പിഎസ്‌സി എഴുതാൻ പോകുന്ന ടൈമിൽ കാണാറുള്ള ചിലരൊക്കെ ക്ലാസിലുണ്ടായിരുന്നു. പക്ഷെ എൻ്റെ മൂഡ് ശരിയല്ലാതൊണ്ട് ഞാനരോടും മിണ്ടാൻ പോയില്ല.
കുറച്ച് കഴിഞ്ഞ് ഒരു സാറ് വന്നു, എന്നെ മാത്രം പരിചയപ്പെട്ടു. അപ്പോഴാണ് മനസ്സിലായത് ക്ലാസ് തുടങ്ങിയിട്ട് കുറച്ച് ദിവസമായെന്ന്.
മലയാളമാണ് സബ്ജക്ട്, ശരീരം ഇവിടെയാണെങ്കിലും മനസ്സ് മൊത്തം ആ വാട്ട്സ്ആപ്പ് മെസ്സേജിലാ!! കുറേ സമയം അങ്ങനെ ഇരുന്നപ്പോഴെക്കും ഉച്ചയായി.
ഞാൻ പുറത്തിറങ്ങി രാവിലെ പോയ ചായക്കടയിൽ പോയി ഒരു കിങ്ങ്സ് വാങ്ങി കത്തിച്ച്, ആ നമ്പറിലേക്ക് വീണ്ടും വിളിച്ചുനോക്കി, ഒരു രക്ഷയും ഇല്ല “switched off”.